+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പൊതു വിദ്യാഭ്യാസ തുടർ സംരക്ഷണ' കാമ്പയിനുമായി സമീക്ഷ യുകെ

ലണ്ടൻ: കേരളത്തിൽ ടെലിവിഷൻ / സ്മാർട്ട് ഫോൺ സൗകര്യം ഇല്ലാത്ത ഏതാണ്ട് രണ്ടര ലക്ഷം വരുന്ന വിദ്യാർഥികളുടെ അവകാശം സംരക്ഷിക്കുന്നതിനും അവർക്കുവേണ്ട മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിന്, സർക്കാർ സന്നദ്ധസംഘടനകള
ലണ്ടൻ: കേരളത്തിൽ ടെലിവിഷൻ / സ്മാർട്ട് ഫോൺ സൗകര്യം ഇല്ലാത്ത ഏതാണ്ട് രണ്ടര ലക്ഷം വരുന്ന വിദ്യാർഥികളുടെ അവകാശം സംരക്ഷിക്കുന്നതിനും അവർക്കുവേണ്ട മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിന്, സർക്കാർ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ടിവി ചലഞ്ചുമായി കൈകോർക്കുകയാണ് യുകെയിലെ പ്രവാസി സംഘടനയായ സമീക്ഷ യുകെ.

കേരള പുരോഗതിയുടെ നെടും തൂണായ പൊതുവിദ്യാഭ്യാസ മേഖല തകരാതിരിക്കേണ്ടത് എല്ലാവർക്കും വിദ്യാഭ്യാസം എന്ന അവകാശം നിലനിൽക്കുന്നതിനു അത്യന്താപേക്ഷിതമാണ് . ഓൺലൈൻ പഠനരീതി എല്ലാവരിലേക്കും എത്തിച്ചേരണം എന്നും മതിയായ സൗകര്യങ്ങളുടെ അഭാവം കാരണം ആരും പിന്തള്ളപ്പെട്ടുപോകരുത് എന്ന നിർബന്ധം ഉള്ള കേരളത്തിലെ സർക്കാർ ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായം അഭ്യർഥിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് വിദ്യാർഥികളുടെ അവകാശം സംരക്ഷിക്കുന്നതിനായുള്ള ഈ സദുദ്യമത്തിൽ പങ്കാളിയാവാൻ സമീക്ഷ യുകെ തീരുമാനിച്ചത്.

നിങ്ങളാൽ കഴിയുന്ന ചെറുതെങ്കിലും മഹത്തരമായ സംഭാവന സമീക്ഷ യുകെയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു സമീക്ഷ യുകെ നടത്തുന്ന "പൊതു വിദ്യാഭ്യാസ തുടർ സംരക്ഷണ' കാമ്പയിനിൽ അണിചേരാൻ ഭാരവാഹികൾ അഭ്യർഥിക്കുന്നു.

വിവരങ്ങൾക്ക് : 07828659608