+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇംഗ്ലീഷ് ഓൺലൈൻ ധ്യാന ശുശ്രൂഷ "ഹോളി ഫയർ' 30 നു സമാപിക്കും

ലണ്ടൻ: ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ലോകജനതയെ നിത്യ രക്ഷകനായ യേശുവിൽ ഐക്യപ്പെടുത്തി, പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളും ദാനങ്ങളും സ്വീകരിച്ച് പുതിയൊരു പന്തക്കുസ്ത അനുഭവത്തിലേക്കു നയിക്കുകയെന്ന
ഇംഗ്ലീഷ് ഓൺലൈൻ ധ്യാന ശുശ്രൂഷ
ലണ്ടൻ: ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ലോകജനതയെ നിത്യ രക്ഷകനായ യേശുവിൽ ഐക്യപ്പെടുത്തി, പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളും ദാനങ്ങളും സ്വീകരിച്ച് പുതിയൊരു പന്തക്കുസ്ത അനുഭവത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യവുമായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ മേയ് 21 മുതൽ നടന്നുവരുന്ന ഇംഗ്ലീഷ് ഓൺലൈൻ ധ്യാന ശുശ്രൂഷ "ഹോളി ഫയർ' 30 നു സമാപിക്കും.

അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ ബ്രദർ ജോസ് കുര്യാക്കോസ്, സെബാസ്റ്റ്യൻ സെയിൽസ് തുടങ്ങിയവർ നയിക്കുന്ന ഇംഗ്ലീഷ് ശുശ്രൂഷ
AFCM GLOBAL MEDIA എന്ന യൂട്യൂബ് പേജിലും ഫേസ് ബുക്ക് പേജിലും ലൈവ് ആയി കാണാവുന്നതാണ്.

യുകെ സമയം വൈകുന്നേരം 7 മുതൽ രാത്രി 9 വരെയാണ് ധ്യാനം. രോഗ പീഡകൾക്കെതിരെ പ്രാർഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് അദ്ഭുത അടയാളങ്ങളും രോഗശാന്തിയും ജീവിത നവീകരണവും വഴിയായി ഒരു പുതിയ പന്തക്കുസ്താനുഭവം സാധ്യമാക്കുന്ന ,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: WWW.AFCMUK.ORG

റിപ്പോർട്ട്: ബാബു ജോസഫ്