+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി വിദ്യാർഥികളുടെ ലൈവ് ടാലന്‍റ് ഷോ മേയ് 28 ന്

ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ" (LET'S BREAK IT TOGETHER) എന്ന ലൈവ് ടാലന്‍റ് ഷോ മേയ് 28 നു (വ്യാഴം) വൈകുന്നേരം 5നു (ഇന്ത്യൻ സമയം രാത്ര
ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി  വിദ്യാർഥികളുടെ ലൈവ് ടാലന്‍റ് ഷോ മേയ് 28 ന്
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ" (LET'S BREAK IT TOGETHER) എന്ന ലൈവ് ടാലന്‍റ് ഷോ മേയ് 28 നു (വ്യാഴം) വൈകുന്നേരം 5നു (ഇന്ത്യൻ സമയം രാത്രി 9:30) ആരംഭിക്കും. യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് ലൈവ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസു മുതൽ 21 വയസുവരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളോടെയാണ് ഈ ലൈവ് ഷോയ്ക്ക് തുടക്കം കുറിക്കുന്നത്. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം20 മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ആദ്യ ദിവസമായ മേയ് 28 ന് നോട്ടിംഗ്ഹാമിൽനിന്നുള്ള രണ്ട് കൊച്ചു പ്രതിഭാശാലികളാണ് UUKMA ഫേസ്ബുക്ക് പേജിൽ ലൈവിൽ എത്തുന്നത്. ഡ്രമ്മിൽ വിരിയുന്ന കരവിരുതുമായി ജോർജ് ഡിക്സ്, കീ ബോർഡിൽ പ്രതിഭ തെളിയിച്ചുകൊണ്ട് ആഷിൻ ടോംസ് എന്നീ കൊച്ചു മിടുക്കന്മാർ യുകെ യിലും ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമിരുന്ന് വീക്ഷിക്കുന്ന മലയാളിസമൂഹത്തിന്റെ ആശീർവാദത്തിനായി കടന്നു വരുന്നു.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ " എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: സി.എ. ജോസഫ് 07846747602 , കുര്യൻ ജോർജ് 07877348602.

റിപ്പോർട്ട്: സജീഷ് ടോം