+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളം ഗാനവുമായി ഉക്രൈനിലെ സന്യാസിനികളുടെ ബാൻഡ് (വീഡിയോ)

ഉക്രൈയിനിൽ നിന്നുള്ള എസ്ജെഎസ്എം സന്യാസിനികളുടെ മലയാള ഭകതിഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. മ്യൂസിക് ശുശ്രൂഷയുടെ ഭാഗമായി മലയാളികളായ ഏതാനും സന്യാസിനികളുടെ സഹായത്തോടെയാണ് ഉക്രൈന്‍ സ്വദേശിനികളായ ഈ കന
മലയാളം ഗാനവുമായി ഉക്രൈനിലെ സന്യാസിനികളുടെ ബാൻഡ് (വീഡിയോ)
ഉക്രൈയിനിൽ നിന്നുള്ള എസ്ജെഎസ്എം സന്യാസിനികളുടെ മലയാള ഭകതിഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. മ്യൂസിക് ശുശ്രൂഷയുടെ ഭാഗമായി മലയാളികളായ ഏതാനും സന്യാസിനികളുടെ സഹായത്തോടെയാണ് ഉക്രൈന്‍ സ്വദേശിനികളായ ഈ കന്യാസ്ത്രികള്‍ മലയാള ഗാനം ആലപിച്ചിരിക്കുന്നത്.

ഹിബ്രു, ഇറ്റാലിയന്‍, പോളിഷ്, ഫ്രഞ്ച്, മലയാളം, ഉക്രെയിന്‍, റഷ്യന്‍, ഭാഷകളില്‍ സംഗീത ശുശ്രൂഷ നടത്താനുള്ള കഴിവ് ഈ സന്യാസിനികള്‍ ഇതിനോടകം സ്വായത്തമാക്കി. മലയാളിയായ സുപ്പീരിയര്‍ സിസ്റ്റര്‍ ലിജി പയ്യപ്പള്ളിയുടെ ശ്രമങ്ങളാണ് മലയാളം ഗാനം കൂടി ഇവരുടെ ശുശ്രൂഷകളില്‍ ഉള്‍പ്പെടുത്തുവാന്‍ കാരണയായത്. 20 അംഗങ്ങളുള്ള കോണ്‍വെന്‍റില്‍ സിസ്റ്റർ ലിജിക്കൊപ്പം സിസ്റ്റർ ജയന്തി മല്‍പ്പാനും മലയാളികളാണ്.

1845 ഫ്രാന്‍സിൽ രൂപം കൊണ്ട ഈ സഭാസമൂഹം 1998 മുതല്‍ ഉക്രൈയിനില്‍ പ്രവര്‍ത്തിക്കുന്നു.