ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് ബാധിച്ചു ഒരു മലയാളിക്ക് കൂടി മരിച്ചു. ലീഡ്സിനടുത്ത് പോന്റിഫ്രാക്ടിലെ നോട്ടിംഗ് ലിയിൽ താമസിക്കുന്ന കോഴിക്കോട് പുതുപ്പടിക്കടുത്തു കാക്കവയൽ സദേശിയായ ഇടശേരിപ്പറന്പിൽ സ്റ്റാൻലി സിറിയക് (49)ആണ് മരിച്ചത്. ഭാര്യ: മിനി. മക്കൾ: ആൽബിൻ, അഞ്ജലി.
പതിനാറു വർഷമായി ഇവർ യുകെയിൽ താമസിച്ചു വരികയായിരുന്നു. ഒരാഴ്ചയായി ഇദ്ദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മുൻപ് ചില ആരോഗ്യ പ്രശ്നങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതോടെ ബ്രിട്ടനിൽ മരിച്ച മലയാളികളുടെ എണ്ണം പതിനാലായി. ബ്രിട്ടനിൽ കോവിഡ് ബാധിതരായി ആശുപത്രിയിൽ എത്തുന്ന ആളുകളുടെ എണ്ണത്തിൽ കുറവാണ് .
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ