+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയർലൻഡിലെ റീട്ടെയിൽ ഷോപ്പുകൾ അടുത്ത ആഴ്ച മുതൽ തുറക്കും

അയർലൻഡ്: അയർലണ്ടിലെ സാമൂഹികസാമ്പത്തിക മേഖലകളിൽ കൊറോണ വൈറസ്‌ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി റീട്ടെയിൽ വ്യാപാര മേഖലയും പ്രവർത്തന സജ്ജമാകും.ഇളവുകൾ
അയർലൻഡിലെ  റീട്ടെയിൽ ഷോപ്പുകൾ അടുത്ത ആഴ്ച മുതൽ  തുറക്കും
അയർലൻഡ്: അയർലണ്ടിലെ സാമൂഹിക-സാമ്പത്തിക മേഖലകളിൽ കൊറോണ വൈറസ്‌ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി റീട്ടെയിൽ വ്യാപാര മേഖലയും പ്രവർത്തന സജ്ജമാകും.

ഇളവുകൾ പ്രഖ്യാപിച്ച അഞ്ച് ഘട്ട പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തന്നെ ആയിരത്തിഅഞ്ഞൂറോളം റീട്ടെയിൽ വ്യാപാരികൾ തിങ്കളാഴ്ച മുതൽ വ്യാപാരം പുനരാരംഭിക്കും.
ജീവനക്കാരെയും ഉപഭോക്താക്കളെയും കോവിഡ് -19 ൽ നിന്നും സംരക്ഷിച്ചുകൊണ്ടും, മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും, റീട്ടയിൽ വ്യാപാര മേഖല സജ്ജമാക്കുന്നതിന് 3-7.5 മില്യൺ യൂറോ വരെ അധികം ചെലവ് ഉണ്ടാകുമെന്ന് ലോബി ഗ്രൂപ്പ് റീട്ടെയിൽ എക്സലൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ഫിറ്റ്സിമോൺസ് പറഞ്ഞു.

പെർസ്‌പെക്‌സ് സ്‌ക്രീനുകൾ ഇൻസ്റ്റാൾ ചെയ്യുക, സൈനേജ് വികസിപ്പിക്കുക, സാമൂഹിക അകലം ഉറപ്പാക്കുക തുടങ്ങി നിരവധി നയങ്ങൾ ഉൾപ്പെടുത്തും.

ഹാർഡ്‌വെയർ ഉത്പന്നങ്ങൾ, കർഷക വിപണികൾ എന്നിവ പോലുള്ള ചില്ലറ വിൽപ്പന ശാലകൾ തിങ്കളാഴ്ച (May18) മുതൽ തുറക്കാനാകും. ഹോംവെയർ സ്റ്റോറുകൾ, ഒപ്റ്റീഷ്യൻമാർ, മോട്ടോർ, സൈക്കിൾ റിപ്പയർ ഔട്ട്‌ലെറ്റുകൾ, ഓഫീസ് ഉൽപ്പന്ന സ്റ്റോറുകൾ, ഇലക്ട്രിക്കൽ, ഐടി, ഫോൺ, റിപ്പയർ സ്റ്റോറുകൾ എന്നിവ വീണ്ടും തുറക്കാൻ കഴിയും.

സാമൂഹ്യ അകല നിയമങ്ങൾ പാലിക്കണമെന്നും ശുചിത്വവും ശുചീകരണ പദ്ധതികളും നടപ്പാക്കണമെന്നും സർക്കാർ ചില്ലറ വ്യാപാരികളോട് അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: എമി സെബാസ്റ്റ്യൻ