+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിട്ടനില്‍ കോവിഡ് ബാധിച്ചു മലയാളി വനിതാ ഡോക്ടര്‍ മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് ബാധിച്ചു മലയാളി വനിതാ ഡോക്ടര്‍ മരിച്ചു. ഡല്‍ഹി മലയാളിയായ ഡോ. പൂര്‍ണ്ണിമ നായര്‍ ആണു മിഡില്‍സ്ബറോക്കടുത്തുള്ള നോര്‍ത്ത് ടീസ് ആശുപത്രിയില്‍ മരിച്ചത് . മൂന്നാഴ്ചയായി വെന്റിലേറ
ബ്രിട്ടനില്‍ കോവിഡ് ബാധിച്ചു മലയാളി വനിതാ ഡോക്ടര്‍ മരിച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് ബാധിച്ചു മലയാളി വനിതാ ഡോക്ടര്‍ മരിച്ചു. ഡല്‍ഹി മലയാളിയായ ഡോ. പൂര്‍ണ്ണിമ നായര്‍ ആണു മിഡില്‍സ്ബറോക്കടുത്തുള്ള നോര്‍ത്ത് ടീസ് ആശുപത്രിയില്‍ മരിച്ചത് . മൂന്നാഴ്ചയായി വെന്റിലേറ്റര്‍ സഹായമുള്‍പ്പടെയുള്ള ചികിത്സയില്‍ ആയിരുന്നു.അന്‍പത്തി ആറു വയസുകാരിയായ ഡോ പൂര്‍ണ്ണിമ.

ബിഷപ് ഓക്ക്‌ലാന്‍ഡിലെ സ്റ്റേഷന്‍ വ്യൂ മെഡിക്കല്‍ സെന്റെറിലെ ജനറല്‍ പ്രക്ട്ടീഷനര്‍ ആയി സേവനം അനുഷ്ഠിക്കുക ആയിരുന്നു. മുന്‍പ് യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്ദര്‍ ലാന്‍ഡ് റോയല്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ . ബാലപുരിയാണ് ഭര്‍ത്താവ് .ഏകമകന്‍ വരുണ്‍. പത്തനംതിട്ട റാന്നിയില്‍ നിന്നും ഡല്‍ഹിയിലേക്ക് കുടിയേറിയതാണ് ഡോക്ടര്‍ പൂര്‍ണ്ണിമയുടെ കുടുംബം.

ഡോ. പൂര്‍ണ്ണിമയുടെ മരണത്തോടെ കോവിഡ് മൂലം ബ്രിട്ടനില്‍ മരണമടയുന്ന മലയാളികളുടെ എണ്ണം പതിമൂന്നായി . കോവിഡ് ബാധിച്ചു മരണമടയുന്ന ഏഷ്യന്‍ അല്ലെങ്കില്‍ ന്യൂനപക്ഷ വംശീയ പശ്ചാത്തലത്തില്‍ നിന്നുള്ള പത്താമത്തെ ജിപിയാണ് ഇവര്‍.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍