+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താക്കോൽ- ചിത്രീകരണം പുരോഗമിക്കുന്നു

കൊ​ര​ട്ടി​പ്പ​ട്ട​ണം റെ​യി​ൽ​വേ ഗേ​റ്റ്, ഒ​രു സോ​പ്പു പെ​ട്ടി ക​ഥ തു​ട​ങ്ങി​യ മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും, ത​മി​ഴി​ൽ ഹി​റ്റാ​യി മാ​റി​യ കോം​ബെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ സം​വി
താക്കോൽ- ചിത്രീകരണം പുരോഗമിക്കുന്നു
കൊ​ര​ട്ടി​പ്പ​ട്ട​ണം റെ​യി​ൽ​വേ ഗേ​റ്റ്, ഒ​രു സോ​പ്പു പെ​ട്ടി ക​ഥ തു​ട​ങ്ങി​യ മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും, ത​മി​ഴി​ൽ ഹി​റ്റാ​യി മാ​റി​യ കോം​ബെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​ൻ ഹ​ഫീ​സ് എം. ​ഇ​സ്മ​യി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന താ​ക്കോ​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​ല​പ്പു​ഴ കൈ​ന​ക​രി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പു​രോ​ഗ​മി​ക്കു​ന്നു. ബാ​ലു മ​ഹേ​ന്ദ്ര​യു​ടെ പ്ര​ധാ​ന സം​വി​ധാ​ന സ​ഹാ​യി​യാ​യും, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന ചി​ത്ര​മാ​യ ത​ല​മു​റ​ക​ൾ എ​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യും പ്ര​വ​ർ​ത്തി​ച്ച ശ​ശി​കു​മാ​ർ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ നാ​യ​ക​നാ​യി വേ​ഷ​മി​ടു​ന്ന ചി​ത്ര​മാ​ണ് താ​ക്കോ​ൽ.

അ​ല​മാ​ര​യി​ൽ അ​ക​പ്പെട്ടു പോ​കു​ന്ന ഗോ​കു​ല​ൻ എ​ന്ന ചി​ല പ്ര​ത്യേ​ക​ത​ക​ളു​ള്ള ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ശ​ശി​കു​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ശ​ശി​കു​മാ​റി​നൊ​പ്പം, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, കോ​ട്ട​യം റ​ഷീ​ദ് എ​ന്നി​വ​രും ത​ക്കോ​ലി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ഫേം ​ആ​ൻ​ഡ് ഫേം ​പ്രൊ​ഡ​ക്‌ഷ​ൻ ആ​ൻ​ഡ് ഫി​ലിം ഗോ​ഡൗ​ണി​നു വേ​ണ്ടി ആ​ന​ന്ദ് മാ​ത്യു നി​ർ​മി​ക്കു​ന്ന താ​ക്കോ​ൽ ഹ​ഫീ​സ് എം. ​ഇ​സ്മ​യി​ൽ കാ​മ​റ​യും, സം​വി​ധാ​ന​വും നി​ർ​വഹി​ക്കു​ന്നു. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എന്നിവയൊരുക്കിയത് സാം തോ​മ​സാണ്. ​പ്ര​സാ​ദ് പാ​റ​പ്പു​റം, ഫാ​. ഷാ​ജി തു​ന്പേ​ച്ചി​റ​യി​ൽ എന്നിവരുടെ വരികൾക്ക് ഡെ​ന്നീ​സ് ജോ​സ​ഫ് സംഗീതം പകരുന്നു.