+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ലിൻ സീറോ മലബാർ സഭയുടെ വിശുദ്ധവാര തിരുക്കർമങ്ങൾ

ഡബ്ലിൻ: സീറോ മലബാർ സഭയുടെ ഈ വർഷത്തെ വിശുദ്ധവാര തിരുക്കർമങ്ങൾ റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ നടക്കും. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിശ്വാസസമൂഹത്തെ ഒഴിവാക്കി ദേവാലയത്ത
ഡബ്ലിൻ സീറോ മലബാർ സഭയുടെ വിശുദ്ധവാര തിരുക്കർമങ്ങൾ
ഡബ്ലിൻ: സീറോ മലബാർ സഭയുടെ ഈ വർഷത്തെ വിശുദ്ധവാര തിരുക്കർമങ്ങൾ റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ നടക്കും. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിശ്വാസസമൂഹത്തെ ഒഴിവാക്കി ദേവാലയത്തിൽ നടക്കുന്ന തിരുക്കർമങ്ങളുടെ തൽസമയ സംപ്രേക്ഷണം ഒരുക്കിയിട്ടുണ്ട്.

ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ് സൈറ്റ് വഴിയോ (www.syromalabar.ie) ചർച്ച് ടിവി സർവീസ് (http://churchservices.tv/rialto) വഴിയോ ഈ തിരുക്കർമങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

പെസഹാ വ്യാഴം വൈകുന്നേരം 6 ന് വിശുദ്ധ കുർബാനയും പെസഹാ തിരുക്കർമങ്ങളും തുടർന്നു ആരാധനയും നടക്കും. ഈ വർഷം കാൽ കഴുകൽ ശുശ്രൂഷ ഉണ്ടായിരിക്കുന്നതല്ല.

പീഡാനുഭവ വെള്ളിയിലെ തിരുക്കർമങ്ങൾ രാവിലെ 10 ന് ആരംഭിക്കും തുടർന്നു കുരിശിന്‍റെ വഴി.

വലിയ ശനിയാഴ്ച രാവിലെ 10 നു വിശുദ്ധ കുർബാനയും ശുശ്രൂഷകളും.

ഈസറ്റർ തിരുക്കർമങ്ങൾ ഞായർ രാവിലെ 8.30 നു നടക്കും. വൈകുന്നേരം 7 നു വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

സീറൊ മലബാർ സഭയുടെ യൂറോപ്യൻ അപ്പ്സ്തോലിക് വിസിറ്റേഷൻ്റെ യുറ്റൂബ് ചാനൽ വഴി (https://www.youtube.com/channel/UCNo_IbE3h5Gv2pU5nE3TVsg ) റോമിലെ ഡൊമസ് മാർ തോമായിൽ നടക്കുന്ന വിശുദ്ധവാര തിരുക്കർമങ്ങളുടെ ലൈവ് സ്ടീമിംഗ് ലഭ്യമാണ്.

ഈ വിഷമഘട്ടത്തിൽ ഭവനങ്ങളിൽ ഇരുന്നു തിരുക്കർമങ്ങളിൽ പങ്കെടുത്ത് ദൈവകരുണക്കായി പ്രാർഥിക്കുവാൻ ഏവരേയും സഭാ നേതൃത്വം അറിയിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ