+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോറിസ് ജോൺസൺ തീവ്രപരിചരണ വിഭാഗത്തിൽ മൂന്നാം ദിവസവും തുടരുന്നു

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആരോഗ്യ നില സ്റ്റേബിൾ ആയി തുടരുന്നതായും വെന്‍റിലേറ്ററിന്‍റേയോ ഇതര ശ്വസന സംവിധാനങ്ങളോ ഉപയോഗിക്കാതെ തന്നെ ശ്വാസോഛ്വാസം സ്വയം ചെയ്യുന്നുവെന്നും ഡൗണിംഗ് സ്ട്രീ
ബോറിസ് ജോൺസൺ  തീവ്രപരിചരണ വിഭാഗത്തിൽ മൂന്നാം ദിവസവും തുടരുന്നു
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആരോഗ്യ നില സ്റ്റേബിൾ ആയി തുടരുന്നതായും വെന്‍റിലേറ്ററിന്‍റേയോ ഇതര ശ്വസന സംവിധാനങ്ങളോ ഉപയോഗിക്കാതെ തന്നെ ശ്വാസോഛ്വാസം സ്വയം ചെയ്യുന്നുവെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ്.

കൊറോണ വൈറസ് പാൻഡെമിക് വഴി രാജ്യത്തെ നയിക്കാനുള്ള ചുക്കാൻ പിടിക്കുന്ന ഏറ്റവും ശക്തനായ പോരാളിയാണ് ബോറിസ് ജോൺസൺ, അദ്ദേഹം ഈ യുദ്ധവും പോരാടി ജയിച്ചു വരുമെന്ന് അദ്ദേഹത്തിന്‍റെ ഭരണ ചുമതല താല്ക്കാലികമായി ഏൽപ്പിച്ച ഡൊമിനിക് റാബ് പറഞ്ഞു. പ്രധാനമന്ത്രി മാനസികമായി ശക്തനായി തുടരുകയാണെന്നും മെക്കാനിക്കൽ വെന്‍റിലേഷൻ ഉപയോഗിച്ചിട്ടില്ലെന്നും എന്നാൽ “സാധാരണ ഓക്സിജൻ ചികിത്സ” മാത്രമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജോൺസന് ആശംസകൾ നേർന്നു."പ്രധാനമന്ത്രി, ബോറിസ് ജോൺസൺ! നിങ്ങളെ ഉടൻ ആശുപത്രിയിൽ നിന്നും പൂർണ ആരോഗ്യത്തോടെ തിരിച്ചു വരുന്നത് ഉടൻ പ്രതീക്ഷിക്കുന്നു' എന്ന് ട്വീറ്റ് ചെയ്തു. ബോറിസ് ജോൺസന്‍റെ ഇരുപത്താറുകാരിയായ മുൻ ഭാര്യ മറീന വീലർ അർദ്ധ ഇന്ത്യക്കാരിയായിരുന്നു. അതിനാൽ തന്നെ തനിക്കു ധാരാളം നല്ല ഇന്ത്യൻ ബന്ധങ്ങൾ ഉള്ളതായും, അതു നന്നായി കാത്തു സൂക്ഷിക്കാറുണ്ടെന്നും പലപ്പോഴും അദ്ദേഹം പറയാറുണ്ട്.

യുകെ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണനിരക്ക് കുത്തനെ ഉയർന്നു


ലണ്ടൻ: യുകെയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും വലിയ മരണ നിരക്കാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഔദ്യോഗിക റിപ്പോർട്ടു പ്രകാരം 786 പേരാണ് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 6159 ആയി. രോഗബാധിതരുടെ എണ്ണം 55242 ആണ്. കഴിഞ്ഞ രണ്ടു ദിവസമായി മരണ നിരക്ക് കുറഞ്ഞുവരുന്ന റിപ്പോർട്ടുകളിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുമ്പോഴാണ് ഇന്ന് മരണസംഖ്യ കുത്തനെ ഉയർന്നത്. അടുത്ത ഒരാഴ്ചകൂടി മരണ നിരക്ക് ഉയർന്നു തന്നെ നിൽക്കുമെന്നാണ് പഠനം കാണിക്കുന്നത്.

ലോക്ക്ഡൗൺ നടപടികൾ തിങ്കളാഴ്ച മുതൽ ലഘൂകരിക്കാമോ എന്ന് അവലോകനം ചെയ്യാനുള്ള ബോറിസ് ജോൺസന്‍റെ പദ്ധതി ഈ പ്രത്യേക സാഹചര്യത്തിൽ ഉപേക്ഷിച്ചു. ഡൊമിനിക് റാബ് മാധ്യമപ്രവർത്തകരോട് പറഞ്ഞത് "ഞങ്ങൾ ഇതുവരെ ആലോചിക്കുവാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ല" എന്നാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കാതെ ലോക്ക്ഡൗൺ എത്രയും വേഗം പിൻവലിക്കണമെന്നാണ് ധനകാര്യ വകുപ്പിനുമേലുള്ള സമ്മർദ്ദം .

എൻ‌എച്ച്എസ് ഡോക്ടർ കൊറോണ വൈറസ് ബാധിച്ച് മരിച്ചു

പ്രായമായവരെ ചികിത്സിക്കുന്നതിൽ വിദഗ്ധനായ ശ്രീലങ്കൻ ഡോക്ടർ സെബാസ്റ്റ്യൻ പിള്ള കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു ചികിത്സയിലിരിക്കെ ലണ്ടനിൽ മരിച്ചു. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ കിംഗ്സ്റ്റൺ ഹോസ്പിറ്റലിൽ ദീർഘകാലമായി സേവനം ചെയ്തു വന്നിരുന്ന ഡോ. ആന്‍റൺ സെബാസ്റ്റ്യൻ പിള്ള കൊറോണ രോഗബാധയെത്തുടർന്നു ശനിയാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് നാലാം ദിവസം മരണത്തിനു കീഴടങ്ങി.

1967 ൽ ശ്രീലങ്കയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്ത ഡോക്ടർ, മാർച്ച് 20 നു തന്‍റെ ഔദ്യോഗിക ജോലിയുടെ അവസാന ഷിഫ്റ്റ് പൂർത്തിയാക്കി വിശ്രമ ജീവിതത്തിലേക്ക് നടന്നു കയറി 16 ദിവസത്തിനു ശേഷം മരണം കീഴടക്കിയ വലിയ ഹതഭാഗ്യനായി. ഡോ. ആന്‍റൺ സെബാസ്റ്റ്യൻ പിള്ളയുടെ മരണത്തെ വളരെ ദുഃഖകരമായ വാർത്തയാണെന്നാണ് ആക്ടിംഗ് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി ട്വീറ്റ് ചെയ്തത്. അദ്ദേഹത്തെ കാണാൻ തനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ടന്നും അദ്ദേഹത്തിന്‍റെ ആർജ്ജവവും സ്നേഹവും പരിചരണവും ശ്രദ്ധേയമായിരുന്നുവെന്നും ഡേവി പറഞ്ഞു.

ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റർമറിന്‌ ജൂതന്മാരുടെ പിന്തുണ

കഴിഞ്ഞ നാല് വർഷത്തിനിടെ ജെറമി കോർബിൻ ചെയ്തതിനേക്കാൾ സർ കീർ സ്റ്റാർമർ യഹൂദവിരുദ്ധതയെ ചെറുക്കുന്നതിന് ഏറെ നടപടികൾ “നാല് ദിവസ” ത്തിൽ ചെയ്തിട്ടുണ്ടെന്നും പാർട്ടിയുടെ അച്ചടക്ക പ്രക്രിയകൾ ഉടൻ പരിഹരിക്കുമെന്ന് പുതിയ ലേബർ നേതാവ് പ്രതിജ്ഞ ചെയ്തതായും ജൂത നേതാക്കൾ ചൊവ്വാഴ്ച അവകാശപ്പെട്ടു.

ലേബറിന്‍റെ ദീർഘകാലമായി നിലനിൽക്കുന്ന യഹൂദവിരുദ്ധ അഴിമതി പരിഹരിക്കാനുള്ള തന്‍റെ ദൃഢ നിശ്ചയത്തിന് അടിവരയിട്ടു സംസാരിച്ച സർ കീർ, പരാതികൾ കേൾക്കുന്നതിനായി ഒരു സ്വതന്ത്ര സംവിധാനം സ്ഥാപിക്കുന്നതിൽ താൻ മുന്നോട്ട് പോകുമെന്ന് സ്ഥിരീകരിച്ചു.വീഡിയോ കോൺഫറൻസിലൂടെ നാല് പ്രമുഖ ജൂത നേതൃത്വ ഗ്രൂപ്പുകളെ അഭിസംബോധന ചെയ്ത 57 കാരൻ, ആഴ്ചാവസാനത്തോടെ പാർട്ടിയിൽ നിലനിൽക്കുന്ന എല്ലാ കേസുകളിലും റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് പറഞ്ഞു

കൊറോണ വൈറസ് ബാധിച്ചു സുഖം പ്രാപിച്ചവരുടെ രക്ത പ്ലാസ്മ ഗുരുതരമായ രോഗികളെ ത്വരിത ഗതിയിൽ സുഖപ്പെടുത്തുന്നതായി കണ്ടെത്തൽ.

കൊറോണ വൈറസ് രോഗത്തിൽ നിന്നും സുഖം പ്രാപിച്ചവരുടെ രക്ത പ്ലാസ്മ ഉപയോഗിച്ച്‌ ഗുരുതരമായ രോഗികളുടെ മേൽ നടത്തിയ പരീക്ഷണം നല്ല ഫലം നൽകുന്നതായി പഠനം. അത്തരം പരീക്ഷിച്ച തീവ്ര രോഗബാധിതനെ വെറും രണ്ടു ദിവസം കൊണ്ട് വെന്റിലേറ്ററിൽ നിന്നും മാറ്റുവാൻ കഴിഞ്ഞതായി കണ്ടെത്തി. കൂടുതലായി നടത്തിയ പരീക്ഷണങ്ങളിൽ ഗുരുതരമായ രോഗമുള്ള 10 രോഗികളിൽ,കോവിഡ് -19 വൈറസിനെ വിജയകരമായി നേരിട്ട ആളുകളിൽ നിന്ന് എടുത്ത ആന്‍റി ബോഡികൾ സ്വീകരിച്ച ശേഷം അവരെ രക്ഷിക്കുവാൻ കഴിഞ്ഞെന്നും ഇത് ത്വരിതഗതിയിൽ പ്രവർത്തിക്കുന്നുവെന്നും കണ്ടെത്തി.

വൈറസിൽ നിന്ന് കരകയറിയ ആളുകളുടെ രക്ത പ്ലാസ്മ സ്വീകരിച്ച് രണ്ട് ദിവസത്തിനു ശേഷം ഒരു കൊറോണ വൈറസ് രോഗിക്ക് വെന്‍റിലേഷനിൽ നിന്ന് പുറത്തുവരാൻ കഴിയുന്നുവെന്ന യാഥാർഥ്യം ഏറെ നല്ല പ്രതീക്ഷയാണ് ലോകത്തിനു നൽകുക.

വൈറസിനെ വിജയകരമായി നേരിട്ട ആളുകളുടെ ആന്‍റിബോഡികൾ മറ്റുള്ളവരെ ഇത് ചെയ്യാൻ സഹായിക്കുമോയെന്ന് പരിശോധിക്കുന്ന ആദ്യ പരീക്ഷണങ്ങൾ, ഗുരുതരമായ രോഗികളായ 10 രോഗികളും വേഗത്തിൽ സുഖം പ്രാപിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു.

വാക്സിനുകളോ ആന്‍റിവൈറലുകളോ ലഭ്യമാകുന്നതിന് മുമ്പ് 1918 ലെ സ്പാനിഷ് ഫ്ലൂ പാൻഡെമിക് സമയത്ത് കൺവൻഷന്‍റെ പ്ലാസ്മ (സിപി) തെറാപ്പി എന്നറിയപ്പെടുന്ന ചികിത്സ ഉപയോഗിച്ചിരുന്നു.രോഗത്തിൽ നിന്നും വീണ്ടെടുത്ത ആളുകളുടെ രക്തത്തിൽ വൈറസിനെതിരെ പോരാടാൻ ശക്തമായ ആന്‍റിബോഡികൾ അടങ്ങിയിരിക്കുന്നുവോ എന്ന വസ്തുതയെ ഇത് ആശ്രയിച്ചിരിക്കുന്നു.

കൊറോണ വൈറസിന് നിലവിൽ ചികിത്സകളൊന്നുമില്ല, കൂടാതെ വർഷാവസാനം വരെ വാക്സിനുകൾ ലഭ്യമാകാൻ സാധ്യതയില്ല എന്നതാണ് അറിയുന്നതും.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ