+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വിറ്റ്‌സർലൻഡിൽ മരണസംഖ്യ 600 ലേക്ക്, 21652 പേർ രോഗബാധിതർ

സൂറിച്ച്: കൊറോണ രോഗികളുടെ എണ്ണം രാജ്യത്ത് വർധിക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിലവിലെ കണക്കനുസരിച്ച് രാജ്യത്ത് 21652 പേർ രോഗബാധിതരും 584 പേർ മരണമടയുകയും ചെയ്തു. രാജ്യത്ത് രോഗികളിൽ 52.9 ശതമാനം
സ്വിറ്റ്‌സർലൻഡിൽ മരണസംഖ്യ 600 ലേക്ക്,  21652 പേർ രോഗബാധിതർ
സൂറിച്ച്: കൊറോണ രോഗികളുടെ എണ്ണം രാജ്യത്ത് വർധിക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിലവിലെ കണക്കനുസരിച്ച് രാജ്യത്ത് 21652 പേർ രോഗബാധിതരും 584 പേർ മരണമടയുകയും ചെയ്തു.

രാജ്യത്ത് രോഗികളിൽ 52.9 ശതമാനം സ്ത്രീകളും 47. 1 ശതമാനം പേർ പുരുഷന്മാരുമാണ്. സ്ത്രീകളുടെ എണ്ണം 11,102 ഉം രോഗബാധിതരായ പുരുഷന്മാരുടെ എണ്ണം 9,897 ഉം ആണ്.

9 വയസുവരെ പ്രായമുള്ള 78 പേർക്കാണ് നിലവിൽ കോവിഡ് രോഗം കണ്ടെത്തിയത്. 10 മുതൽ 19 വയസു വരെയുള്ളവരിൽ 527 പേർക്കും 20 നും 29 നുമിടയിൽ 2378 ഉം 30 നും 39 വയസുവരെയുള്ളവരിൽ 2,754 പേർക്കും 40 നും 49 വയസുകാരിൽ 3350 പേർക്കും 50 നും 59 വയസിനുമിടയിൽ 4499 പേർക്കും 60 നും 69 വയസിനുമിടയിൽ 2,759 പേർക്കും 70 നും 79 വയസിനുമിടയിൽ 2,162 പേർക്കും 80 വയസിനു മുകളിൽ 2492 പേർക്കും കോവിഡ് 19 രോഗം സ്ഥിരീകരിച്ചു.

മരണമടഞ്ഞവരിൽ ഭൂരിഭാഗവും 80 വയസിനു മുകളിൽ പ്രായമുള്ളവരാണ്. 380 പേർ. 70 നും 79 വയസിനുമിടയിൽ മരിച്ചതാകട്ടെ 138 ഉം 60 നും 69 വയസിനുമിടയിൽ 46 ഉം 50 നും 59 വയസിനുമിടയിൽ 14 പേരും 40 നും 49 വയസിനുമിടയിൽ ഒരാളും 30 നും 39 വയസിനുമിടയിൽ 3 പേരുമാണ് മരണമടഞ്ഞത്.

റിപ്പോർട്ട്: ഷിജി ചീരംവേലില്‍