+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോക്ക്ഡൗണ്‍ നീട്ടുമെന്ന് സ്വിറ്റ്സർലൻഡ്

ബേണ്‍: രാജ്യത്തെ ലോക്ക്ഡൗണ്‍ പിൻവലിക്കുമെന്ന പ്രചാരണം വെറും സാങ്കൽപ്പികം മാത്രമെന്ന് സ്വിറ്റ്സർലൻഡ് ആരോഗ്യ മന്ത്രി അലെയ്ൻ ബെർസെറ്റ്. രാജ്യത്ത് മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന
ലോക്ക്ഡൗണ്‍ നീട്ടുമെന്ന് സ്വിറ്റ്സർലൻഡ്
ബേണ്‍: രാജ്യത്തെ ലോക്ക്ഡൗണ്‍ പിൻവലിക്കുമെന്ന പ്രചാരണം വെറും സാങ്കൽപ്പികം മാത്രമെന്ന് സ്വിറ്റ്സർലൻഡ് ആരോഗ്യ മന്ത്രി അലെയ്ൻ ബെർസെറ്റ്. രാജ്യത്ത് മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പെട്ടെന്ന് ലോക്ക്ഡൗണ്‍ പിൻവലിക്കുക പ്രായോഗികമല്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരും പറയുന്നത്.

മാർച്ച് പതിനാറിനാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തിപ്പോൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുനൂറ് പിന്നിട്ടു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം 21,000 കടന്നു.രോഗവ്യാപനം നിയന്ത്രണവിധേയമായെന്ന് ഉറപ്പായ ശേഷം മാത്രം ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിൻവലിക്കാനുള്ള മാർഗമാണ് സർക്കാർ പരിഗണിച്ചു വരുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ