+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പെയിനിൽ അടച്ചിട്ട റസ്റ്ററന്‍റുകളിൽ നിന്ന് ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ഭക്ഷണം

ബാഴ്സലോണ: സ്പെയ്നിൽ മാർച്ച് പകുതി മുതൽ റസ്റ്ററന്‍റുകളും ബാറുകളും അടഞ്ഞു കിടക്കുകയാണ്. എന്നാൽ, അവയിൽ ഒരു ഡസനോളം എണ്ണത്തിന്‍റെ അടുക്കളകൾ ഇപ്പോഴും സജീവം. ആശുപത്രികളിൽ രോഗികളുടെ ജീവൻ രക്ഷിക്കാൻ പെടാപ്
സ്പെയിനിൽ അടച്ചിട്ട റസ്റ്ററന്‍റുകളിൽ നിന്ന് ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ഭക്ഷണം
ബാഴ്സലോണ: സ്പെയ്നിൽ മാർച്ച് പകുതി മുതൽ റസ്റ്ററന്‍റുകളും ബാറുകളും അടഞ്ഞു കിടക്കുകയാണ്. എന്നാൽ, അവയിൽ ഒരു ഡസനോളം എണ്ണത്തിന്‍റെ അടുക്കളകൾ ഇപ്പോഴും സജീവം. ആശുപത്രികളിൽ രോഗികളുടെ ജീവൻ രക്ഷിക്കാൻ പെടാപ്പാട് പെടുന്നവർക്കു നൽകാൻ ഭക്ഷണം തയാറാക്കുകയാണിവിടെ.

ഡെലിവർ ഫോർ ഹീറോസ് എന്ന പദ്ധതിയിൽ സ്വമനസാലേ പങ്കുചേർന്നവരാണിവർ. ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും സൗജന്യമായി ഭക്ഷണം എത്തിച്ചുകൊടുക്കുകയാണ് ഇവരുടെ ജോലി.

ദിവസേന 200 മുതൽ 300 വരെ വിഭവങ്ങൾ ഇത്തരത്തിൽ തയാറാക്കിവരുന്നു. നഗരത്തിലെ വിവിധ ആശുപത്രികളിലായാണ് ഇവ വിതരണം ചെയ്യുന്നത്. ഇതിനായി 12 മുതൽ 14 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യുന്നവരുണ്ട്. ഈ സമയത്ത് തങ്ങളാലാവുന്ന സേവനം സമൂഹത്തിനു ചെയ്തു കൊടുക്കുക എന്നതു മാത്രമാണ് ഇവരുടെ ചിന്ത.

സ്പെയിനിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,000 കടന്നു. പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തിൽ സാരമായ കുറവുണ്ട്. ഇന്നു മാത്രമായി 3835 മാത്രമാണ്. ഇന്ന് മരിച്ചത് 500 ഓളം പേരാണ്. ആകെ മരിച്ചത് 13,800 ലധികമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ