+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

ഡബ്ലിന്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം കുറുപ്പന്തറ ഇരവിമംഗലം പഴഞ്ചിറയില്‍ ജോര്‍ജ് പോളിന്റെ ഭാര്യ ബീന (54)യാണ് മരിച്ചത്. ദ്രോഗ്ഡ ലൂര്‍ദ്ദ് ആശുപത്രിയിലെ സ്
അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു
ഡബ്ലിന്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം കുറുപ്പന്തറ ഇരവിമംഗലം പഴഞ്ചിറയില്‍ ജോര്‍ജ് പോളിന്റെ ഭാര്യ ബീന (54)യാണ് മരിച്ചത്. ദ്രോഗ്ഡ ലൂര്‍ദ്ദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന ഇവര്‍ അര്‍ബുദത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ ആയിരുന്നു.

അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ ബീന ജോലിയില്‍ നിന്നും അവധിയിലായിരുന്നു. ഇവര്‍ക്ക് രണ്ട് ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തും. ബള്‍ഗേറിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായ റോസ്മിയും ആന്‍മിയും ഇവരുടെ മക്കളാണ്. ബീനയുടെ ഭര്‍ത്താവ് ജോര്‍ജും മകള്‍ ആന്‍മിയും നിലവില്‍ അയര്‍ലന്‍ഡില്‍ നിരീക്ഷണത്തിലാണ്.

മകള്‍ റോസ്മി അയര്‍ലന്‍ഡിലേക്ക് വരാന്‍ കഴിയാത്തതുമൂലം നിലവില്‍ ബള്‍ഗേറിയയിലാണുള്ളത്. 15 വര്‍ഷമായി ഇവരുടെ കുടുംബം അയര്‍ലന്‍ഡിലാണ് താമസിക്കുന്നത്.

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ കിഴക്കയില്‍