+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​റ്റ​ലി റെ​സി​ഡ​ൻ​സ് പെ​ർ​മി​റ്റു​ക​ളും ഐ​ഡി കാ​ലാ​വ​ധി​യും ലൈ​സ​ൻ​സു​ക​ളും പു​തു​ക്കി

റോം: ​കൊ​റോ​ണ​വൈ​റ​സ് മൂ​ലം ലോ​കം നി​ശ്ച​ല​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റ്റ​ലി കാ​ലാ​വ​ധി ക​ഴി​ഞ്ഞ റെ​സി​ഡ​ൻ​സ് പെ​ർ​മി​റ്റു​ക​ളും ഐ​ഡി കാ​ർ​ഡു​ക​ളും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ളും പു​തു​ക്ക
ഇ​റ്റ​ലി റെ​സി​ഡ​ൻ​സ് പെ​ർ​മി​റ്റു​ക​ളും ഐ​ഡി കാ​ലാ​വ​ധി​യും ലൈ​സ​ൻ​സു​ക​ളും പു​തു​ക്കി
റോം: ​കൊ​റോ​ണ​വൈ​റ​സ് മൂ​ലം ലോ​കം നി​ശ്ച​ല​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റ്റ​ലി കാ​ലാ​വ​ധി ക​ഴി​ഞ്ഞ റെ​സി​ഡ​ൻ​സ് പെ​ർ​മി​റ്റു​ക​ളും ഐ​ഡി കാ​ർ​ഡു​ക​ളും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ളും പു​തു​ക്കി ഉ​ത്ത​ര​വി​റ​ക്കി. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു രേ​ഖ​ക​ൾ പു​തു​ക്കാ​ൻ നി​ല​വി​ൽ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​താ​ണ് കാ​ര​ണം.

തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ​ക്കെ​ല്ലാം 2020 ഓ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 17 മു​ത​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച എ​ല്ലാ​ത്ത​രം രേ​ഖ​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും.

ജ​നു​വ​രി 31നും ​ഏ​പ്രി​ൽ 15നു​മി​ട​യി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, പെ​ർ​മി​റ്റു​ക​ൾ, ലൈ​സ​ൻ​സു​ക​ൾ, ഓ​ത​റൈ​സേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ടെ കാ​ലാ​വ​ധി 2020 ജൂ​ണ്‍ 15 വ​രെ​യും നീ​ട്ടി.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന്‍റെ കാ​ര്യ​ത്തി​ൽ ഏ​ത് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​രാ​ജ്യം ന​ൽ​കി​യ​തി​നും കാ​ലാ​വ​ധി ജൂ​ലൈ 31 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ