+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് 19; ദൈവ ശിക്ഷ എന്ന ചിന്ത ദൈവ നിന്ദ; മാനവ ചെയ്തികൾക്കുള്ള തിരിച്ചടിമാത്രം: കർദിനാൾ ലോപ്പസ്

മൊറോക്കോ: "ലോകജനതയുടെ ദുഷ്ചെയ്തികൾക്കുള്ള പ്രകൃതിയുടെ മറുപടിയായ മഹാദുരിതങ്ങളെ ദൈവത്തിന്‍റെ ശിക്ഷയായി കാണരുതെന്ന് മൊറോക്കോയിലെ റബാത്തിന്‍റെ കർദിനാൾ ആർച്ച് ബിഷപ് ക്രിസ്റ്റബൽ ലോപ്പസ് റൊമേറോ. പാൻഡെമിക
കോവിഡ് 19;  ദൈവ ശിക്ഷ എന്ന ചിന്ത ദൈവ നിന്ദ; മാനവ ചെയ്തികൾക്കുള്ള തിരിച്ചടിമാത്രം:  കർദിനാൾ ലോപ്പസ്
മൊറോക്കോ: "ലോകജനതയുടെ ദുഷ്ചെയ്തികൾക്കുള്ള പ്രകൃതിയുടെ മറുപടിയായ മഹാദുരിതങ്ങളെ ദൈവത്തിന്‍റെ ശിക്ഷയായി കാണരുതെന്ന് മൊറോക്കോയിലെ റബാത്തിന്‍റെ കർദിനാൾ ആർച്ച് ബിഷപ് ക്രിസ്റ്റബൽ ലോപ്പസ് റൊമേറോ.

പാൻഡെമിക് വിഷയത്തിൽ വിശ്വാസികൾക്ക് എഴുതിയ കത്തിൽ "ഈ പകർച്ചവ്യാധിയിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ നമ്മോട് കരുണയായിരിക്കണമേയെന്നു ദൈവത്തോട് പ്രാർഥിക്കുകയും നമുക്ക് പ്രാർഥനയിൽ കൂടുതൽ ആഴത്തിൽ തുടരാനുള്ള അവസരവുമാണ് കിട്ടിയിരിക്കുന്നത്. നമ്മുടെ ഉത്തരവാദിത്തങ്ങൾ മറന്നു കളയുവാൻ പാടില്ല. പകർച്ചവ്യാധി പകരുന്നത് തടയാനായി വീട്ടിൽ തുടരാൻ നമ്മെ നിഷ്കർഷിക്കുമ്പോൾ നാം അത് പൂർണമായി പാലിക്കണം - ആർച്ച് ബിഷപ് പറഞ്ഞു.

"എന്നാൽ പ്രധാന കാര്യം മറ്റൊന്നാണ്, പ്രാർഥനയിൽ മാത്രം മുഴുകി ജീവിക്കുകയല്ല ദൈവം ആഗ്രഹിക്കുന്നത്. "തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കുക' എന്ന ദൈവം പഠിപ്പിച്ച സ്‌നേഹത്തിന്‍റെ നിയമങ്ങൾ പാലിക്കുവാനായി ലഭിക്കുന്ന ഓരോ അവസരങ്ങളും ഉപയോഗിക്കുവാൻ ഏറ്റവും നല്ല സമയമാണ് വീണുകിട്ടിയിരിക്കുന്നത് ആർച്ച് ബിഷപ് പറഞ്ഞു.

മൊറോക്കൻ ആഭ്യന്തര മന്ത്രാലയം അമ്പതിലധികം ആളുകളുമായി ഉള്ള ശുശ്രൂഷകൾ നിരോധിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതിനുശേഷം, കർദിനാൾ ലോപ്പസ് റബത്ത് അതിരൂപതയിലെ കത്തോലിക്കരോട് അഭ്യർഥിച്ചു. “ഭയത്തിൽ നിന്നല്ല, സ്നേഹത്തിൽ നിന്നാവണം നമ്മുടെ കടമ നിറവേറ്റുക. നിയമങ്ങൾ കർശനമായി പാലിക്കണം, മറ്റുള്ളവർക്ക് രോഗം ബാധിക്കുമെന്ന ചിന്ത എന്നത് മറ്റുള്ളവരോടുള്ള സ്നേഹമാണ് പ്രകടമാക്കുക. എല്ലാവരുടെയും നന്മയെക്കുറിച്ച് നമ്മൾ ചിന്തിക്കണം. വിശ്വാസികളുമായി ചേർന്നുള്ള ശുശ്രൂഷകൾ എല്ലാം താൽക്കാലികമായി നിലയ്ക്കുമ്പോൾ, അത് എല്ലാ മനുഷ്യരോടുമുള്ള ഐക്യദാർഢ്യവും,സദ് പ്രവൃത്തിക്കായും നമ്മുടെ അയൽക്കാരോടും സഹമനുഷ്യരോടും ഉള്ള സ്നേഹം ചൊരിയുന്നതിനുമുള്ള അവസരമായും ഇതിനെ ഉപയോഗിക്കണം- ആർച്ച് ബിഷപ് പറഞ്ഞു.

കൊറോണ വൈറസ് പാൻഡെമിക്കിന്‍റെ ഈ സങ്കീർണമായ സാഹചര്യത്തിൽ കൂടുതലായി തിരുവചനം നാം പഠിക്കണം. ദൈവവചനത്തിന്‍റെ വെളിച്ചത്തിൽ, “നമ്മുടെ പാപങ്ങളിൽ നിന്നും അനുതപിച്ചു ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ നന്മ പുറപ്പെടുവിക്കാനും സംരക്ഷിക്കുവാനും ദൈവത്തിന് കഴിയും എന്നു തീർച്ചയാണ്. അവൻ കരുണാമയനും ഏക രക്ഷകനുമാണ്.നമ്മൾ ദുർബലരായ മർത്യരാണ്, സർവശക്തനല്ല. സാങ്കേതികവിദ്യയ്ക്കും ശാസ്ത്രത്തിനും മാത്രമായി എല്ലാം പരിഹരിക്കാൻ കഴിയില്ല എന്ന് എല്ലാ മനുഷ്യരാശിയെയും ഓർമിപ്പിക്കാൻ കോവിഡ്-19 നു കഴിഞ്ഞുവെന്ന് ആർച്ച് ബിഷപ് ലോപ്പസ് കൂട്ടിച്ചേർത്തു.

വൈറസ് രാജ്യാതിർത്തികളെ മാനിക്കുന്നില്ല, ഒരു രാജ്യത്തെയും മറ്റൊരു രാജ്യത്തെയും തമ്മിൽ വേർതിരിക്കുന്നില്ല. രോഗം സ്പർശിക്കുന്ന എല്ലാവർക്കും വിനയത്തിന്‍റെ ഒരു പാഠമാക്കി മാറ്റുന്ന ഒരു സത്യം , ഒരു വഴി അല്ലെങ്കിൽ മറ്റൊന്ന് മനസിലാക്കിക്കൊടുക്കുന്നു. സ്വാർത്ഥതയ്ക്കും വ്യക്തിവാദത്തിനും സ്ഥാനമില്ല. നാമെല്ലാവരും ഒരേ ബോട്ടിലാണ്. ഇന്നത്തെ മഹാദുരന്തം മാനവികതയുടെ ഈ മഹാ കുടുംബത്തിൽ ജീവിക്കാനും ഐക്യദാർഢ്യത്തോടെ ജീവിക്കാനും ലോക പൗരന്മാരെയും അംഗങ്ങളെയും പോലെ തോന്നാനുള്ള അവസരമാണ് പ്രദാനം ചെയ്യുന്നതെന്ന് കർദിനാൾ ലോപ്പസ് പറഞ്ഞു.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ