+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോക്ക്ഡൗണ്‍ ചെയ്ത് യൂറോപ്പ്

ബ്രസല്‍സ്: യൂറോപ്പിലാകമാനം രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തുടക്കത്തില്‍ നിസഹകരിച്ചിരുന്നവരും രോഗത്തിന്‍റെ ഗൗരവം മനസിലാക്കി ഇപ്പോള്‍ സഹകരിച്ചു തുടങ്ങിയിരിക്കുന്നു.ഇറ്റലിയില്‍
ലോക്ക്ഡൗണ്‍ ചെയ്ത് യൂറോപ്പ്
ബ്രസല്‍സ്: യൂറോപ്പിലാകമാനം രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തുടക്കത്തില്‍ നിസഹകരിച്ചിരുന്നവരും രോഗത്തിന്‍റെ ഗൗരവം മനസിലാക്കി ഇപ്പോള്‍ സഹകരിച്ചു തുടങ്ങിയിരിക്കുന്നു.

ഇറ്റലിയില്‍ ഏപ്രില്‍ മൂന്നു വരെയാണ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ജൂലൈ 31 വരെ നീട്ടാന്‍ സാധ്യതയുണ്ട്.

സ്പെയ്നില്‍ ഏപ്രില്‍ 11 വരെയാണ് നിയന്ത്രണം. ജര്‍മനിയില്‍ ഇത് ഏപ്രില്‍ ആറു വരെയാണ്. യുകെയില്‍ ഏപ്രില്‍ 13 വരെ നിയന്ത്രണം പ്രഖ്യാപിച്ചെങ്കിലും ഇടയ്ക്കു വച്ച് പുനരവലോകനം ചെയ്യും.

ഓസ്ട്രിയയില്‍ ഏപ്രില്‍ 13 വരെയാണ് ഇപ്പോഴത്തെ നിയന്ത്രണത്തിനു പ്രാബല്യം. ബെല്‍ജിയത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണം ഏപ്രില്‍ അഞ്ചിന് അവസാനിക്കുമെങ്കിലും എട്ടാഴ്ച കൂടി നീട്ടുമെന്നാണ് സൂചന. പോര്‍ച്ചുഗലില്‍ പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ അവസാനിക്കുന്നത് ഏപ്രില്‍ രണ്ടിനാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ