+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണവൈറസ് വാക്സിന്‍: പരീക്ഷണഫലം ഉടന്‍

ബര്‍ലിന്‍: ലോകം മുഴുവനും കൊറോണവൈറസിനെതിരായ മരുന്നും വാക്സിനും കണ്ടെത്തുന്നതിനുള്ള കാത്തിരിപ്പിലാണ്. ജര്‍മനിയും ഇതിനു പിന്നാലെയാണ്. ശ്വാസകോശത്തെയാണ് കോവിഡ് 19 ഗുരുതരമായി ബാധിക്കുന്നത് എന്നതിനാൽ അങ
കൊറോണവൈറസ് വാക്സിന്‍: പരീക്ഷണഫലം ഉടന്‍
ബര്‍ലിന്‍: ലോകം മുഴുവനും കൊറോണവൈറസിനെതിരായ മരുന്നും വാക്സിനും കണ്ടെത്തുന്നതിനുള്ള കാത്തിരിപ്പിലാണ്. ജര്‍മനിയും ഇതിനു പിന്നാലെയാണ്. ശ്വാസകോശത്തെയാണ് കോവിഡ് 19 ഗുരുതരമായി ബാധിക്കുന്നത് എന്നതിനാൽ അങ്ങനെയൊന്നിന്‍റെ പരീക്ഷണഫലം ഉടന്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ലോകജനത.

സാപ്പ് സ്ഥാപകനായ ഡയറ്റര്‍ ഹോപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഹോപ്പ് ബയോടെക്കാണ് വൈകാതെ വാക്സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്നത്.

ബയോകെമിസ്റ്റായ ഫ്രെഡറിക് വോന്‍ ബോലനാണ് ഇതിനു നേതൃത്വം നല്‍കുന്നത്. വാക്സിന്‍ മാത്രമല്ല, ചികിത്സിക്കാനുള്ള മരുന്നും നിര്‍മിക്കാന്‍ ശ്രമം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ