+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദ്യം കൊറോണയെ പ്രതിരോധിക്കില്ല

ബർലിൻ: ആഗോളതലത്തിൽ പിടിമുറുക്കിയ കോവിഡ് 19 വൈറസിനെ മദ്യം പ്രതിരോധിക്കില്ലെന്നും മദ്യം കൊറണ വൈറസിനു ഒരിക്കലും ഒരു മറുമരുന്നല്ലെന്നും ലോകാരോഗ്യ സംഘടന ഡബ്ല്യുഎച്ച്ഒ. മദ്യം കൊറോണയെ ചെറുക്കാൻ ഏ
മദ്യം കൊറോണയെ പ്രതിരോധിക്കില്ല
ബർലിൻ: ആഗോളതലത്തിൽ പിടിമുറുക്കിയ കോവിഡ് 19 വൈറസിനെ മദ്യം പ്രതിരോധിക്കില്ലെന്നും മദ്യം കൊറണ വൈറസിനു ഒരിക്കലും ഒരു മറുമരുന്നല്ലെന്നും ലോകാരോഗ്യ സംഘടന ഡബ്ല്യുഎച്ച്ഒ.

മദ്യം കൊറോണയെ ചെറുക്കാൻ ഏറ്റവും നല്ല സഹായിയെന്ന പേരിൽ മാർ 19 മുതൽ ജർമനിയിലെ പ്രശസ്തമായ ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പേരിൽ ഇറങ്ങിയ വാർത്ത വ്യാജമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. മദ്യവും പുകവലിയും കൊറോണയെ കൂടുതൽ അപകടതരത്തിലേയ്ക്കു നയിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം
വ്യാജസന്ദേശം സംബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് ഇതുമായി യാതൊരു ബന്ധമില്ലെന്നും പറയുന്നുണ്ട്.

മദ്യം അകത്തായാൽ കോവിഡ് പുറത്താകും എന്ന വ്യാജ സന്ദേശമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. മലയാളികളും ഈ വാർത്ത കൈമാറിയിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ