ബർലിൻ: കോവിഡ്-19 സംശയത്തെ തുടർന്നു ജർമൻ ചാൻസലർ ആംഗല മെർക്കൽ ക്വാറന്റൈനിൽ. മെർക്കലുമായി കൂടിക്കാഴ്ച നടത്തിയ ഡോക്ടർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് അവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്.
മെർക്കലിനെ ഹോം ക്വാറന്റൈനിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മെർക്കലിന്റെ സാന്പിളുകൾ വരും ദിവസങ്ങളിൽ തുടർച്ചയായി പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം രണ്ടിലധികം ആളുകളുടെ പൊതുസമ്മേളനങ്ങൾക്കും ജർമനിയിൽ നിയന്ത്രണം ഏർപ്പെടുത്തി. 24,852 പേർക്കാണ് ജർമനിയിൽ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 2,488 പേർക്ക് 24 മണിക്കൂറിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ജർമനിയിൽ 94 പേർ കൊറോണ ബാധിച്ച് മരിച്ചു.