+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണ വൈറസിനെതിരേ യൂറോപ്പ് സര്‍വ ശക്തിയും പ്രയോഗിക്കണം: ഇറ്റാലിയന്‍ പ്രധാനമന്ത്രി

റോം: കൊറോണവൈറസ് പടരുന്നതു തടയാന്‍ യൂറോപ്പ് സര്‍വ ശക്തിയുമെടുത്ത് പോരാടണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ.ഗുരുതരമായ കടക്കെണി നേരിടുന്ന അംഗരാജ്യങ്ങളെ സഹായിക്കാന്‍ ഏര്‍പ്പെടുത്തി
കൊറോണ വൈറസിനെതിരേ യൂറോപ്പ് സര്‍വ ശക്തിയും പ്രയോഗിക്കണം: ഇറ്റാലിയന്‍ പ്രധാനമന്ത്രി
റോം: കൊറോണവൈറസ് പടരുന്നതു തടയാന്‍ യൂറോപ്പ് സര്‍വ ശക്തിയുമെടുത്ത് പോരാടണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ.

ഗുരുതരമായ കടക്കെണി നേരിടുന്ന അംഗരാജ്യങ്ങളെ സഹായിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യൂറോപ്യന്‍ സ്റ്റെബിലിറ്റി മെക്കാനിസം ഇപ്പോള്‍ ഉപയോഗിക്കേണ്ടതാണെന്നും കോണ്‍ടെ അഭിപ്രായപ്പെട്ടു.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്ലാ തുറമുഖങ്ങളിലും വിദേശ ക്രൂസ് ഷിപ്പുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിടുന്നതടക്കമുള്ള ഷട്ട്ഡൗണ്‍ നടപടികള്‍ അടുത്ത മാസത്തേക്കു കൂടി നീളുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഇറ്റലിയിലെ കൊറോണ കേസുകൾ ഇന്ന് ഉച്ചവരെ റിപ്പോർട്ടു ചെയ്തിരിക്കുന്നത് 47,021 ആണ്. മരണം 4,032 ഉം രോഗവിമുക്തമായവർ 5,129 ഉം ആണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ