+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷെഫീൽഡിൽ സമീക്ഷ യുകെ യുടെ ഇരുപത്തൊന്നാം ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു

ഷെഫീൽഡ്, ലണ്ടൻ: ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനായ സമീക്ഷ യുകെ യുടെ പുതിയ ബ്രാഞ്ചിന് യുകെയിലെ സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്ന ഷെഫീൽഡിൽ തുടക്കമായി. ഫെബ്രുവരി 23 നു ഡോ . സീന ദേവകിയുടെ വസതിയിൽ ചേർന്
ഷെഫീൽഡിൽ സമീക്ഷ യുകെ യുടെ ഇരുപത്തൊന്നാം ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു
ഷെഫീൽഡ്, ലണ്ടൻ: ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനായ സമീക്ഷ യുകെ യുടെ പുതിയ ബ്രാഞ്ചിന് യുകെയിലെ സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്ന ഷെഫീൽഡിൽ തുടക്കമായി.

ഫെബ്രുവരി 23 നു ഡോ . സീന ദേവകിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ സമീക്ഷ യു കെ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിന്‍റെ പ്രവർത്തനങ്ങൾ ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു . ജോഷി ഇറക്കത്തിൽ അധ്യക്ഷത വഹിച്ചു. ഡോ . സീന സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വനിതകളും യുവാക്കളും അടക്കം നിരവധി പേർ പങ്കെടുത്തു.

പ്രമുഖ യൂണിവേഴ്സിറ്റികളായ ഷെഫീൽഡ് യൂണിവേഴ്‌സിറ്റി , ഹല്ലാം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭാസം നടത്തുന്ന യുവാക്കളുടെ ആവേശകരമായ സാന്നിധ്യം യോഗത്തിനു ഊർജം പകർന്നു .

യോഗത്തിന് നേരിട്ടെത്തിച്ചേരാൻ കഴിയാതിരുന്ന സമീക്ഷ ദേശിയ പ്രസിഡന്‍റ് സ്വപ്ന പ്രവീൺ യോഗത്തിനെത്തിച്ചേർന്നവർക്ക്‌ ഓൺലൈനിൽ പങ്കെടുത്തു സമീക്ഷയുടെ ദേശിയ സമിതിയുടെ പേരിൽ അഭിവാദ്യം അർപ്പിച്ചു. തുടർന്നു സംസാരിച്ച ദിനേശ് വെള്ളാപ്പള്ളി സംഘടനയെക്കുറിച്ചും സംഘടന ഭാവിയിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തന പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. തുടർന്നു പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

പുതിയ ഭാരവാഹികളായി ഡോ. അർച്ചന സോമൻ (പ്രസിഡന്‍റ്), അഭിൻ വിജു (വൈസ് പ്രസിഡന്‍റ്), ജോഷി ഇറക്കത്തിൽ (സെക്രട്ടറി), ഷാജു സി. ബേബി (ജോയിന്‍റ് സെക്രട്ടറി), സ്റ്റാൻലി ജോസഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


റിപ്പോർട്ട്: ബിജു ഗോപിനാഥ്