ബ്രസൽസ്: യൂറോപ്യൻ യൂണിയനും കാനഡയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ മാതൃകയിൽ യുകെ ~ യൂറോപ്യൻ യൂണിയൻ കരാർ രൂപീകരിക്കണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആവശ്യം യൂറോപ്യൻ ചർച്ചാ സംഘത്തലവൻ മിച്ചൽ ബാർലനിയർ നിരുപരാധികം തള്ളി.
യുകെയുമായി മികച്ച കരാർ ഒപ്പിടാൻ തന്നെയാണ് യൂറോപ്യൻ യൂണിയനും ആഗ്രഹിക്കുന്നത്. എന്നാൽ, കാനഡ പോലെയല്ല, യൂണിയനോട് അടുത്തു കിടക്കുന്ന രാജ്യമാണ് യുകെ. അതിനാൽ അവരുമായുള്ള കരാറിലെ വ്യവസ്ഥകൾ വ്യത്യസ്തമാകാതെ തരമില്ലെന്നും ബാർനിയർ വ്യക്തമാക്കി.
അടുത്ത മാസമാണ് ഇരുപക്ഷവും വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾക്ക് ഒൗദ്യോഗികമായി തുടക്കം കുറിക്കുന്നത്. ഈ വർഷം ഡിസംബർ 31നു മുൻപ് കരാർ പൂർത്തിയാക്കണമെന്ന ആഗ്രഹമാണ് ബോറിസ് ജോണ്സണ് പ്രകടിപ്പിച്ചിട്ടുള്ളത്.
യൂറോപ്യൻ യൂണിയൻ നിയമങ്ങളും ചട്ടങ്ങളും നിലവാരവും അംഗീകരിച്ചുകൊണ്ടുള്ള ഒരു കരാറിലാണ് യൂണിയനു താൽപര്യം. എന്നാൽ, ബ്രെക്സിറ്റ് പൂർത്തിയായ ശേഷം യൂറോപ്യൻ ചട്ടങ്ങൾ പാലിക്കാൻ ഒരുക്കമല്ലെന്ന നിലപാടിലാണ് യുകെ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ