ലണ്ടൻ: മൂന്നാമത് യുകെ സാഹിത്യോൽസവവും കോട്ടയം ഡിസി ബുക്സുമായി സഹകരിച്ചു നടത്തിയ മൂന്നാമത് യുകെ കഥ, കവിത, രചനാ മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനവും ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 11 മുതൽ ലണ്ടനിലെ ’മലയാളി അസോസിയേഷൻ ഓഫ് യൂകെ’യുടെ (MAUK)മാനർ പാർക്കിലെ റോംഫോർഡ് റോഡിലെ കേരള ഹൗസിൽ നടത്തപ്പെടുന്നു.
മലയാള സാഹിത്യത്തെ യുകെയിലെ ജനങ്ങളിലേക്ക് എത്തിക്കുവാനും കൂടുതൽ വായനക്കാരെ പ്രോത്സാഹിപ്പിക്കുവാനുമായി തുടക്കം കുറിച്ച സാഹിത്യകൂട്ടായ്മ്മയുടെ മൂന്നാമത് സാഹിത്യോത്സവം പരിപാടിയാണ് നടക്കുന്നത്. ഓരോ വർഷവും ഈ സാഹിത്യോൽസവത്തിനു അന്താരാഷ്ട്രതലത്തിൽ വരെ വൻ പ്രചാരമാണ് ലഭിക്കുന്നത്. ഇക്കുറി സാഹിത്യോൽസവത്തിനു ഉദ്ഘാടന അവതരണ കവിത എഴുതി നൽകിയിരിക്കുന്നത് എഴുത്തുകാരിയും പുസ്തക രചയിതാവും കൊച്ചി സ്വദേശിയും ഘകഇ എൽഐസിയിൽ അട്മിനിസ്ട്രറ്റീവ് ഓഫീറുമായ റൂബി ജോർജ് ആണ്.
യൂകെയിലെ പ്രവാസി മലയാളികളിൽ നിന്നാണ് കൃതികൾ ക്ഷണിച്ചത്. കേരളത്തിലും അമേരിക്കയിലുമുള്ള സാഹിത്യമേഖലയിലെ പ്രഗൽഭരായ മൂന്നു വിധികർത്താക്കളാണ് രചനകൾ വിലയിരുത്തിയത്. രചയിതാക്കളുടെ പേരുകൾ നീക്കം ചെയ്തു അയച്ച പ്രസ്തുത സൃഷ്ട്ടികൾ ഈ മൂന്നു വിധികർത്താക്കളുടെയും മാർക്കുകളുടെ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിൽ നിന്നും മികച്ച കൃതികൾ തെരഞ്ഞെടുത്തു. യുകെയിൽ നടത്തുന്ന ഈ സാഹിത്യ മത്സരത്തിനെ എത്രകണ്ട് മലയാളികൾ ഇഷ്ട്ടപ്പെടുന്നു എന്നതിന് തെളിവായിരുന്നു ഇക്കുറിയും കഥയിലും കവിതയിലും ലഭിച്ച കൃതികൾ സൂചിപ്പിക്കുന്നത്.
മത്സരാർഥികൾ അയച്ചുതന്ന കൃതികൾ എല്ലാം മികച്ചനിലവാരമാണ് പുലർത്തിയത്. ആനുകാലികങ്ങളിലും ബ്ലോഗുകളിലും സോഷ്യൽ മീഡിയായിലും മറ്റും എഴുതുകയും ഒപ്പം സ്വതന്ത്ര കൃതികൾ പ്രസിദ്ധീകരിക്കുകയും ചെയ്ത, കഴിവുള്ള എഴുത്തുകാരായിരുന്നു മിക്കവരും. ഇതിനു മുന്നേ നടത്തിയ രണ്ട് സാഹിത്യമത്സരങ്ങളിൽ വിജയികളായവർ ഇന്ന് സാഹിത്യമേഖലയിൽ മുന്‍നിരയിൽ സഞ്ചരിക്കുന്നു എന്നുള്ളത് അഭിമാനപൂർവം ഞങ്ങൾ സ്മരിക്കുന്നു. യുകെ മലയാളികൾക്കായി ഇക്കുറി സാഹിത്യ മത്സരം സംഘടിപ്പിച്ചത് ’യുകെ റൈറ്റേഴ്സ് നെറ്റ് വർക്ക്, അഥേനീയം റൈറ്റേഴ്സ് സൊസൈറ്റി യൂകെ, അഥേനീയം ലൈബ്രറി ഷെഫീൽഡ് എന്നിവ ചേർന്നാണ്. ഇത് മൂന്നാം തവണയാണ് കോട്ടയം ഉഇബുക്സിൻറെയും കറൻറ് ബുക്സിൻറെയും മാനേജിങ് ഡയറക്റ്ററായ രവി ഡിസി, ഡിസി ബുക്സിലൂടെ യുക്കെ സാഹിത്യമത്സരങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നത്.
മലയാളി അസേിയേഷൻ ഓഫ് ദി യുകെയുടെ ആഥിതേയത്തിൽ നടക്കുന്ന സാഹിത്യോൽസവത്തിൽ മറ്റ് കലാ സാംസ്കാരിക സാഹിത്യ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുന്നു. സാഹിത്യോത്സവത്തിന് മുന്നോടിയായി നടന്ന സാഹിത്യ പ്രഭാഷണ പരന്പര ഒരു വൻ വിജയമായി മാറി. ഇരുപതിനുമേൽ സാഹിത്യപ്രവർത്തകരും സാഹിത്യപ്രേമികളും ആരോഗ്യം, സിനിമ, സാഹിത്യം, നാടകം, പുസ്തകം, കല, തത്വചിന്ത തുടങ്ങി അനവധി വിഷയങ്ങളിൽ പ്രഭാഷണങ്ങൾ അവതരിപ്പിച്ചു.
അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ കൈകളിലൂടെ മലയാള സാഹിത്യം വളർന്നുകൊണ്ടിരിക്കുകയാണ്. അച്ചടി മാധ്യമങ്ങളിലൂടെയും ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെയും സ്വതന്ത്ര പ്രസിദ്ധീകരണങ്ങളിലൂടെയും യുകെയിൽ അനവധി സാഹിത്യ സ്നേഹികൾ എഴുത്തിന്റെ മേഖലയിൽ അഭിരമിക്കുന്നു. എഴുത്തിന്റെ ലോകത്തിലേക്ക് വരുവാൻ അനവധിയാളുകൾ താൽപര്യം കാണിക്കുകയും ചെയ്യുന്നു.
പരിപാടിയുടെ വിജയത്തിനായി എല്ലാ സാഹിത്യ സ്നേഹികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. സാഹിത്യത്തോട് താൽപര്യമുള്ള മറ്റുള്ളവർക്ക്കൂടി ഈ സംരംഭത്തെക്കുറിച്ച് അറിവുകൊടുക്കണമെന്നും അപേക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ukvayanasala@gmail.com എന്ന ഈമെയിൽ വിലാസത്തിൽ ബെന്ധപ്പെടുക.
പരിപാടി നടക്കുന്ന സ്ഥലം Address- Malayali Association of UK, Kerala House, 671 Romford Road, Manor Park, London, E12 5AD