ലണ്ടൻ: സെവൻ ബീറ്റ്സ് മ്യൂസിക് ബാൻഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 29 ശനിയാഴ്ച വാറ്റ്ഫോർഡിൽ നടക്കുന്ന സംഗീതോത്സവം വിസ്മയകരമാക്കാൻ സംഗീത ധന്യരായ പതിനഞ്ചോളം യുവഗായകർ അരങ്ങിലെത്തും.
യുകെമലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ ഡെന്ന ആൻ ജോമോൻ (ബെഡ്ഫോർഡ്), അലീന സജീഷ ്(ബേസിംഗ്സ്റേറാക്ക്), ജെനിൽ തോമസ് (കെറ്ററിംഗ്) ത്രിഷ്ടി പ്രവീണ്‍ (സൌത്തെൻഡ്), കെറിൻ സന്തോഷ്(നോർത്താംപ്ടണ്‍), ജിയ ഹരികുമാർ (ബിർമിംഗ്ഹാം), അന്ന ജിമ്മി (ബർമിംഗ്ഹാം), ഇസബെൽ ഫ്രാൻസിസ് (ലിവർപൂൾ), ഡെന ഡിക്സ് (നോട്ടിംഗ്ഹാം), ജെയ്മി തോമസ് (വാറ്റ്ഫോർഡ്), ദിയ ദിനു (വോർസെസ്ററർ), ആനി അലോഷ്യസ് (ല്യൂട്ടണ്), ഫിയോണ ബിജു (ഹാവർഹിൽ), ജിസ്മി സജി (ലിവർപൂൾ), ഫ്രേയ ബിജു (ഹാവർഹിൽ), അൻസിൻ ജോസഫ് (ലിവർപൂൾ), ജോണ്‍ സജി (ലിവർപൂൾ) എന്നിവരാണ് വേദിയൊരുക്കിരിക്കുന്നത്.
ലണ്ടനടുത്തുള്ള പ്രധാന പട്ടണങ്ങളിലൊന്നായ വാറ്റ്ഫോർഡിൽ വീണ്ടും കേരളാ കമ്യൂണിറ്റി ഫൗണ്ടേഷൻ (കെസിഎഫ്) വാറ്റ്ഫോർഡുമായി സഹകരിച്ചു കൊണ്ടാണ് സീസണ് നാലും ചാരിറ്റി ഇവന്റ് ഒരുങ്ങുന്നത്. മലയാള സിനിമാ രംഗത്ത് അതുല്യ സംഭാവന ചെയ്ത, മലയാളി മനസിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒട്ടനവധി നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച ജ്ഞാനപീഠം കയറിയ പത്മശ്രീ ഒഎൻവി കുറുപ്പിന്റെ അനുസ്മരണവും ഇവന്റിനൊപ്പം അരങ്ങേറും. ഫെബ്രുവരി 29 ശനിയാഴ്ച മൂന്നു മുതൽ രാത്രി പതിനൊന്നു വരെ വാറ്റ്ഫോർഡിലെ ഹോളിവെൽ കമ്മ്യൂണിറ്റി സെന്ററിലാണ് സംഗീതോത്സവം നടക്കുന്നത്.
സംഗീതവും നൃത്തവും ഒന്നുചേരുന്ന വേദിയിൽ യുകെയിൽ വിവിധ വേദികളിൽ കഴിവു തെളിയിച്ച ഗായകർ അണിയിച്ചൊരുക്കുന്ന സംഗീതവിരുന്നും സിരകളെ ത്രസിപ്പിക്കുന്ന സിനിമാറ്റിക് ക്ളാസിക്കൽ നൃത്തങ്ങളും മറ്റു വൈവിധ്യങ്ങളായ പരിപാടികളും സംഗീതോത്സവം സീസണ് നാലിനു കൊഴുപ്പേകും. സംഗീതോത്സവം സീസണ് നാലിൽ യുകെയിലെ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ പങ്കെടുക്കും. കൂടാതെ കളർ മീഡിയ ലണ്ടനും ബീറ്റ്സ് യുകെ ഡിജിറ്റലും ചേർന്നൊരുക്കുന്ന എച്ച്ഡി മികവോടെ എൽഇഡി സ്ക്രീനും സംഗീതോത്സവം സീസണ് നാലിനു കുളിർമ്മയും ആസ്വാദ്യതയും പകരും.
സംഗീതോത്സവം സീസണ് നാലിന്റെ മുഴുവൻ ദൃശ്യങ്ങളും മാഗ്നവിഷൻ ടിവി ലൈവ് സംപ്രേഷണം ചെയ്യും. കൂടാതെ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാകുന്ന വാട്ട്ഫോർഡ് കെസിഎഫിന്റെ വനിതകൾ പാചകം ചെയ്യുന്ന സ്വാദേറുന്ന ലൈവ് ഭക്ഷണശാലയും വേദിയോട് ചേർന്ന് പ്രവർത്തിക്കും. തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന കലാമാമാങ്കത്തിലേക്കു ഏവരെയും കുടുംബസമേതം സംഘാടകർ സ്വാഗതം ചെയ്യുന്നു.
വിവരങ്ങൾക്ക്:
ജോമോൻ മാമ്മൂട്ടിൽ : 07930431445
സണ്ണിമോൻ മത്തായി : 07727993229
മനോജ് തോമസ് : 07846475589
വേദിയുടെ വിലാസം :
HolyWell Communtiy Centre, Watford,WD18 9QD.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ