റാംസ്ഗേറ്റ്: തിരുവചന വ്യാഖ്യാനത്തിന്റെ ഉറവിടം തിരുസഭയാണെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിവിധ മിഷനുകളിലെയും പ്രപ്പോസ്ഡ് മിഷനുകളിലെയും കൈക്കാരൻമാർക്കും , മതബോധനാധ്യാപകർക്കുമായി റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ മൂന്നു ദിവസമായി നടന്നു വരുന്ന ധ്യാനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രശസ്ത ധ്യാന ഗുരുവായ റവ. ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് ധ്യാനം നയിക്കുന്നത്. രൂപതയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി ഇരുന്നൂറ്റി അൻപതോളം പ്രതിനിധികളാണ് ഈ ത്രിദിന ദാനത്തിൽ പങ്കെടുക്കുന്നത് . വെള്ളിയായാഴ്ച വൈകുന്നേരം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ ബലിയോടെയാണ് ധ്യാനം ആരംഭിച്ചത്. രൂപതാ വികാരി ജെനറൽമാരായ മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട്, മോണ്‍. സജിമോൻ മലയിൽപുത്തൻപുരയിൽ , ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ റവ. ഫാ. ജോർജ് പനക്കൽ, റവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ , ഫാ.ജോയി വയലിൽ, ഫാ. ജോബിൻ കോശാക്കൽ തുടങ്ങിയവർ സഹ കാർമ്മികരായിരുന്നു. വെള്ളിയാഴ്ച ആരംഭിച്ച ധ്യാനം ഞായറാഴ്ച വൈകുന്നേരമാണ് അവസാനിക്കുന്നത്. ധ്യാനത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കൈക്കാരൻമാരുടെയും മതബോധാനാധ്യാപകരുടെയും പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കും.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ