+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ചസ്റ്ററിൽ സമീക്ഷ STEPS 2020 ഉദ്ഘാടനം ഫെബ്രുവരി 16 ന്

മാഞ്ചസ്റ്റർ: സമീക്ഷ STEPS 2020ന് ഫെബ്രുവരി 16 നു (ഞായർ) ഉച്ചയ്ക്ക് 1 മുതൽ 6 വരെ മാഞ്ചസ്റ്ററിൽ തിരശീല ഉയരും. 8 വയസിനും 18 വയസിനും ഇടയിലുള്ള കുട്ടികൾക്ക് കോൺഫിഡൻസ് ബിൽഡിംഗ്‌, പേഴ്സണാലിറ്റി ഡെവലപ്മെന
മാഞ്ചസ്റ്ററിൽ സമീക്ഷ STEPS 2020 ഉദ്ഘാടനം  ഫെബ്രുവരി 16 ന്
മാഞ്ചസ്റ്റർ: സമീക്ഷ STEPS 2020ന് ഫെബ്രുവരി 16 നു (ഞായർ) ഉച്ചയ്ക്ക് 1 മുതൽ 6 വരെ മാഞ്ചസ്റ്ററിൽ തിരശീല ഉയരും.

8 വയസിനും 18 വയസിനും ഇടയിലുള്ള കുട്ടികൾക്ക് കോൺഫിഡൻസ് ബിൽഡിംഗ്‌, പേഴ്സണാലിറ്റി ഡെവലപ്മെന്‍റ്, കരിയർ ഗൈഡൻസ്, കമ്യൂണിക്കേഷൻ സ്‌കിൽസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ സമീക്ഷ UK ആവിഷ്കരിച്ച പരിപാടി ആണ് STEPS 2020.

കുട്ടികളുടെ മനഃശാസ്ത്ര മേഖലയിൽ വിദഗ്ധയും എഴുത്തുകാരിയും ഷെഫീൽഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ കൺസൾട്ടന്‍റുമായ ഡോ. സീന പ്രവീൺ ( Pediatric psychatrist), കോച്ചിംഗ് മേഖലയിൽ പ്രഗത്ഭനായ Paul Connolli ( former psychologist, England hockey team) എന്നിവർ ക്ലാസെടുത്ത്, കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകും.

കോച്ചിംഗ് മേഖലയിൽ പ്രശസ്തരായ മലയാളി ദമ്പതികളായ ജിജു സൈമൺ, സീമ സൈമൺ, ലോക കേരളസഭാംഗവും വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിച്ചു മികവ് തെളിയിച്ച ആഷിക് മുഹമ്മദ്‌ നാസർ എന്നിവരുടെ നേത്രത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ടീം ബിൽഡിംഗ്‌ ഗെയിംസ് , മൈൻഡ് ഗെയിംസ്, വിവിധ മേഖലകളിൽ മികവു തെളിയിച്ച കുട്ടികളെ ആദരിക്കാനും പങ്കെടുക്കുന്ന കുട്ടികൾക്ക് അവരുമായി ആശയവിനിമയം നടത്താനും ഉതകുന്ന *Meet the Stars* പരിപാടിയും പരിപാടിയുടെ ഭാഗമാണ്.

പരിപാടിക്ക് മികച്ച പ്രതികരണം ആണ് മാഞ്ചെസ്റ്റിറിലും സമീപപ്രദേശങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന്‌ സംഘാടകർ പറഞ്ഞു.

സമീക്ഷ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും പ്രസിഡന്‍റ് സ്വപ്ന പ്രവീണും മറ്റു ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കും.

റിപ്പോർട്ട്: ബിജു ഗോപിനാഥ്