ഹെയർഫീൽഡ്: ലണ്ടൻ റീജണിലെ സീറോ മലബാർ മിഷനായ ലേഡി ക്വീൻ ഓഫ് റോസറി മിഷൻ മൂന്നാം ശനിയാഴ്ചകളിൽ നടത്തി വരുന്ന നൈറ്റ് വിജിൽ ഫെബ്രുവരി 15 നു (ശനി) നടക്കും. ഹെയർഫീൽഡ് സെന്റ് പോൾസ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ രാത്രി 7.30 ന് പരിശുദ്ധ ജപമാല സമർപ്പണത്തോടെ ശുശ്രൂഷകൾ ആരംഭിക്കും. ഫാ. ജോസ് അന്ത്യാംകുളം വിശുദ്ധ ബലി അർപ്പിച്ചു വചനപ്രഘോഷണം നടത്തും.
കരുണക്കൊന്തക്കുശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന ഈ തിരുക്കർമ്മങ്ങളിൽ ബ്രദർ ചെറിയാൻ, ബ്രദർ ജൂഡി എന്നിവർ പ്രെയിസ് ആൻഡ് വർഷിപ്പ് ശുശ്രുഷകൾക്കു നേതൃത്വം നല്കും. ശുശ്രുഷകൾക്ക് സമാപനമായി 11:30 ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്: ജോമോൻ (ഹെയർഫീൽഡ് ) 07804691069
പള്ളിയുടെ വിലാസം: St. Pauls Church, 2 Merele Avanue, UB9 6DG.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ