+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്മ യു - ഗ്രാൻഡ് നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ കാർ ജോബി പൗലോസിന്

ലണ്ടൻ: യുക്മ ദേശീയ റീജണൽ കമ്മിറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർഥം യുക്മ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് യുഗ്രാൻഡ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫെബ്രുവര
യുക്മ യു - ഗ്രാൻഡ് നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ  ബ്രാൻഡ് ന്യൂ കാർ  ജോബി പൗലോസിന്
ലണ്ടൻ: യുക്മ ദേശീയ - റീജണൽ കമ്മിറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർഥം യുക്മ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് യു-ഗ്രാൻഡ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫെബ്രുവരി ഒന്നിനു എൻഫീൽഡിൽ നടന്ന യുക്മ - അലൈഡ് ആദരസന്ധ്യയോടനുബന്ധിച്ചു നടന്നു.

പദ്ധതിയുടെ ഒന്നാം സമ്മാനമായ ബ്രാൻഡ്‌ന്യൂ Peugeot 108 കാർ എറണാകുളം കാലടി മാണിക്കമംഗലം സ്വദേശിയും ഹേവാർഡ്‌സ്ഹീത്തിൽ താമസക്കാരനുമായ ജോബി പൗലോസ് സ്വന്തമാക്കി. (ടിക്കറ്റ് നമ്പർ 704) യുക്മ പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ളയും ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ.എബി സെബാസ്റ്റ്യനും റീജണൽ പ്രസിഡന്‍റ് ആന്‍റണി എബ്രഹാമും നേതൃത്വം നൽകുന്ന സൗത്ത് ഈസ്റ്റ്‌ റീജണിലെ HUM ഹേവാർഡ്‌സ്ഹീത്ത് അസോസിയേഷൻ അംഗമാണ് ജോബി. ഭാര്യ: സുരഭി . അമീലിയ, ആഞ്ചലീന എന്നിവർ മക്കളാണ്. ഹേവാർഡ്‌സ്ഹീത്തു പ്രിൻസ് റോയൽ ഹോസ്പിറ്റലിലാണ് ജോബിയും ഭാര്യ സുരഭിയും ജോലി ചെയ്യുന്നത്.

മിഡ്‌ലാൻഡ്‌സിലെ MIKCA വാൽസാൽ അസോസിയേഷൻ സെക്രട്ടറി കൂടിയായ അജീസ് കുര്യൻ രണ്ടാം സമ്മാനമായ (ടിക്കറ്റ് നമ്പർ 4302) 24 ഗ്രാമിന്‍റെ സ്വർണ നാണയങ്ങൾക്ക് ഉടമയായപ്പോൾ , മൂന്നാം സമ്മാനമായ (ടിക്കറ്റ് നമ്പർ 4382) 16 ഗ്രാമിന്‍റെ സ്വർണ നാണയങ്ങൾ WAM വെൻസ്‌ഫീൽഡ് അസോസിയേഷനിലെ ജിജിമോൻ സെബാസ്റ്റ്യൻ സ്വന്തമാക്കി.

ഒരു പവൻ വീതം തൂക്കം വരുന്ന പതിനാറ് സ്വർണ നാണയങ്ങൾ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ യുക്മയുടെ ഓരോ റീജിയണുകൾക്കും രണ്ട് സ്വർണനാണയങ്ങൾ വീതം ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്‍റെ നറുക്കെടുപ്പ് നടന്നത്.

സൗത്ത് ഈസ്റ്റ്‌ റീജണിൽ ബോയ്സ് കൂവക്കാടൻ(410) (WMA, വോക്കിങ്ങ്),തോമസ് ജോസഫ് (7314) (GMA, ഗിൽഡ്ഫോഡ്), സൗത്ത് വെസ്റ്റ്‌ റീജിയണിൽ മാർട്ടിൻ സെബാസ്റ്റ്യൻ, എൽദോസ് മത്തായി എന്നിവർ സംയുക്തമായി എടുത്ത ടിക്കറ്റ് (5208), ഡോണി ഫിലിപ്പ് (5211)എന്നിവർക്കും, ഈസ്റ്റ്‌ ആംഗ്ലിയ റീജിയണിൽ KCF വാറ്റ്ഫോർഡിലെ മനോജ്‌കുമാർ മകൻ ആർത് മനോജ്‌കുമാറിന്റെ പേരിലെടുത്ത ടിക്കറ്റ് 8002നും, യുക്മ ജ്വാല ചീഫ് എഡിറ്റർ റെജി നന്തിക്കാട്ട് (9820), മിഡ്ലാൻഡ്സ് റീജിയൽ നിന്നും ജോ ഐപ്പ് (9511) (BCMC, ബർമിങ്ഹാം), സാനു ജോസഫ് (4384) (WAM, വെഡ്നെസ്ഫീൽഡ്), യോർക്ക്ഷെയർ ആൻഡ് ഹമ്പർ റീജണിൽ രഞ്ജി വർക്കി (7055)(WYMA, വേക്ഫീൽഡ്), ഷിജു പുന്നൂസ് (1224) (SMA, ഷെഫീൽഡ്), സ്കോട്ട്ലൻഡ്, നോർത്ത് ഈസ്റ്റ്‌, വെയിൽസ്‌ എന്നീ സ്ഥലങ്ങളിൽ നിന്നും ബിജു കുര്യാക്കോസ് (8147) (SMA, സ്കോട് ലൻഡ്), സനീഷ് ചന്ദ്രൻ (6419) (CMA, കാർഡിഫ്), നോർത്ത് വെസ്റ്റ് റീജണിൽ LIMA, ലിവർപൂൾ മുൻ സെക്രട്ടറി എൽദോസ് സണ്ണി (6803), ജിജോ കിഴക്കേക്കാട്ടിൽ (7404) (MMCA, മാഞ്ചസ്റ്റർ), ദേശീയ തലത്തിൽ വർഗീസ് ഫിലിപ്പ് മകൾ ഫെബ ഫിലിപ്പിന്‍റെ പേരിൽ എടുത്ത ടിക്കറ്റ് (3079) (OXMAS ഓസ്‌ഫോർഡ്) എന്നീ ടിക്കറ്റുകൾക്കാണ് ഒരു പവൻ വീതം സ്വന്തമാക്കിയത്.

യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യുക്മ യു- ഗ്രാൻഡ്- 2019 ന്‍റെ സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.

യുക്മ ദേശീയ സെക്രട്ടറി അലക്സ് വർഗീസ്, യു-ഗ്രാൻഡിന്‍റെ ചുമതലയുള്ള ദേശീയ ട്രഷറർ അനീഷ് ജോൺ, ജോയിന്‍റ് ട്രഷറർ ടിറ്റോ തോമസ് എന്നിവർ യുക്മ ദേശീയ കമ്മിറ്റിക്കുവേണ്ടി വിജയികൾക്ക് അനുമോദനങ്ങളും ആശംസകളും നേർന്നു. വിജയികൾക്ക് യുക്മ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.

റിപ്പോർട്ട്: സജീഷ് ടോം