+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്നെഗ്രെറ്റ് ക്രംപ് കരെൻബൊവർ സിഡിയു പാർട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചു

ബർലിൻ: ക്രിസ്ത്യൻ ഡമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷസ്ഥാനം അന്നെഗ്രെറ്റ് ക്രംപ് കരെൻബൊവർ രാജിവച്ചു. കഴിഞ്ഞ ആഴ്ച തുറിംഗൻ സംസ്ഥാനത്ത് പാർ‌ട്ടിക്കുണ്ടായ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാ
അന്നെഗ്രെറ്റ് ക്രംപ് കരെൻബൊവർ സിഡിയു പാർട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചു
ബർലിൻ: ക്രിസ്ത്യൻ ഡമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷസ്ഥാനം അന്നെഗ്രെറ്റ് ക്രംപ് കരെൻബൊവർ രാജിവച്ചു. കഴിഞ്ഞ ആഴ്ച തുറിംഗൻ സംസ്ഥാനത്ത് പാർ‌ട്ടിക്കുണ്ടായ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ചാൻസലർ സ്ഥാനാർഥി ആകില്ല എന്നു കൂടി അവർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ജർമനിയുടെ പ്രതിരോധ മന്ത്രി കൂടിയാണ് മെർക്കലിന്‍റെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കരെൻബൊവർ.

തുരിംഗിയയിലെ അഫ്ഡിയുമായി ചേരാനുള്ള സിഡിയുവിന്‍റെ തീരുമാനം വെറുതെ ഉണ്ടാക്കിയ വലിയൊരു കീറാമുട്ടിയായി.എകെകെയുടെ നേതൃത്വത്തിൽ സിഡിയുവിനുള്ളിലെ വിള്ളലുകളും പാർട്ടിയുടെ മേലുള്ള അവരുടെ ദുർബലമായ നിയന്ത്രണവും ഇത് വെളിപ്പെടുത്തി. അടുത്ത വർഷം മെർക്കൽ അധികാരം വിട്ടതിനുശേഷം പാർട്ടിക്കും ജർമ്മനിക്കും അനിശ്ചിതമായ ഒരു ഭാവി ഇവർ മൂലം ഉണ്ടാകുമെന്നും ഉറപ്പായി.

ജർമ്മനിയുടെ രാഷ്ട്രീയം കൂടുതൽ കൂടുതൽ വിഘടിച്ചു, വലതുവശത്തും (അഫ്ഡി) ഇടതുപക്ഷത്തും (ഗ്രീന്സ്) പരമ്പരാഗത സ്ഥാപന കക്ഷികളായ സെന്റർ-റൈറ്റ് സിഡിയു, സെന്റർ-ലെഫ്റ്റ് സോഷ്യൽ ഡെമോക്രാറ്റുകൾ (എസ്പിഡി) എന്നിവയെയും വെല്ലുവിളിക്കുന്ന നടപടിയായി തൂരിഗനിലെ കൂട്ടുകെട്ട്.

ചാൻസലർ മെർക്കലിന്‍റെ ഏറ്റവും അടുത്ത ആളാണ് കരെൻബൊവർ. ക്രിസ്ത്യൻ ഡമോക്രാറ്റിക് പാർട്ടി തുറിംഗൻ സംഭവത്തെ തുടർന്നു പൊതുജനത്തിന്‍റെ കണ്ണിലെ കരടായി മാറി. അഭിപ്രായ വോട്ടെപ്പിൽ പാർട്ടി കൂപ്പുകുത്തുന്ന കാഴ്ചയാണുള്ളത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ