+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊളോണ്‍ ഇന്ത്യൻ കമ്യൂണിറ്റിയിൽ ജൂബിലേറിയന്മാരെ അനുമോദിച്ചു

കൊളോണ്‍: കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി പുതുവർഷ ദിവ്യബലിയോടനുബന്ധിച്ച് ഹോളി ഫാമിലി സന്യാസസഭ സ്ഥാപകയും വിശുദ്ധയുമായ മറിയം ത്രേസ്യായുടെ തിരുനാളും കുടുംബ ജീവിതത്തിന്‍റെ ജൂബിലി നിറവിലെത്തിയ ദന്പതികളെയ
കൊളോണ്‍ ഇന്ത്യൻ കമ്യൂണിറ്റിയിൽ ജൂബിലേറിയന്മാരെ അനുമോദിച്ചു
കൊളോണ്‍: കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി പുതുവർഷ ദിവ്യബലിയോടനുബന്ധിച്ച് ഹോളി ഫാമിലി സന്യാസസഭ സ്ഥാപകയും വിശുദ്ധയുമായ മറിയം ത്രേസ്യായുടെ തിരുനാളും കുടുംബ ജീവിതത്തിന്‍റെ ജൂബിലി നിറവിലെത്തിയ ദന്പതികളെയും സന്യസ്ത ജീവിതത്തിന്‍റെ ജൂബിലി ആഘോഷിക്കുന്നവരെയും (10 മുതൽ 50) അനുമോദിച്ചു.

ജനുവരി 19 നു കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയാ ദേവാലയത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയിൽ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, മുഖ്യകാർമികനായി സന്ദേശം നൽകി. ജോഷ്വ സഖറിയാ, അഡോണ കരിന്പിൽ, ജോനാസ് വെന്പേനിയ്ക്കൽ, ഡേവിഡ് ചിറ്റിലപ്പിള്ളി, ഫിലിപ്പ് മറ്റത്തിൽ എന്നിവർ ശുശ്രൂഷികളായി. യൂത്ത്കൊയറിന്‍റെ ഗാനാലാപനം ദിവ്യബലിയെ ഭക്തസാന്ദ്രമാക്കി. ദിവ്യബലിമദ്ധ്യേ നവദന്പതികളും ജൂബിലേറിയന്മാരും കത്തിച്ച മെഴുകുതിരികൾ അൾത്താരയിൽ സ്വയം പ്രതിഷ്ഠിച്ച് ജീവിതത്തെ ദൈവത്തിന് സമർപ്പിച്ച് പ്രാർത്ഥന നടത്തി. ദിവ്യബലിക്ക് മുൻപ് ഹോളി ഫാമിലി സമൂഹത്തിന്‍റെ ജർമനിയിലെ മദർ സിസ്റ്റർ ജൂബി തെരേസ വിശുദ്ധ മറിയം ത്രേസ്യായുടെ ജീവചരിത്രം വായിച്ചു.

ദിവ്യബലിക്കു ശേഷം ജൂബിലേറിയന്മാരെ അനുമോദിയ്ക്കുകയും ആദരസൂചകമായി ഇഗ്നേഷ്യസച്ചൻ വെളുത്ത റോസാപുഷ്പ്പം നൽകുകയും ചെയ്തു. തുടർന്നു കേക്കു മുറിച്ച് മധുരം പങ്കുവെച്ചു.

കോ ഓർഡിനേഷൻ കമ്മറ്റിയംഗങ്ങളായ ഡേവിഡ് അരീക്കൽ, ഷീബ കല്ലറയ്ക്കൽ, ആന്‍റണി സഖറിയ, സന്തോഷ് വെന്പേനിയ്ക്കൽ, ടോമി തടത്തിൽ, സൂസി കോലേത്ത് എന്നിവർ പരിപാടികളുടെ ക്രമീകരണങ്ങൾ നടത്തി.

ജർമനിയിലെ കൊളോണ്‍, എസ്സൻ, ആഹൻ എന്നീ രൂപതകളിലെ ഇൻഡ്യാക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇൻഡ്യൻ കമ്യൂണിറ്റി. കൊളോണ്‍ കർദ്ദിനാൾ റൈനർ മരിയ വോൾക്കിയുടെ കീഴിലുള്ള ഇൻഡ്യൻ കമ്യൂണിറ്റിയുടെ പ്രവർത്തനം 1969 ലാണ് ആരംഭിച്ചത്.ഏതാണ്ട് എഴുനൂറ്റിയൻപതിലേറെ കുടുംബങ്ങൾ കമ്യൂണിറ്റിയിൽ അംഗങ്ങളായുണ്ട്. സുവർണ്ണജൂബിലി നിറവിലെത്തിയ കമ്യൂണിറ്റിയിൽ കഴിഞ്ഞ ഇരുപതു വർഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ. ചാപ്ളെയിനായി സേവനം ചെയ്യുന്നു. പോയ വർഷം ജൂലൈയിൽ ആരംഭിച്ച സുവർണ്ണജൂബിലിയാഘോഷങ്ങൾ ഈ വർഷം ജൂണ്‍ 19,20,21 തീയതികളിൽ നടക്കുന്ന തിരുനാളോടുകൂടി സമാപിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ