+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രാന്തി അയർലൻഡ് ഡബ്ലിൻ നോർത്ത് യൂണിറ്റ് ഫുട്ബോൾ ടൂർണമെന്‍റ്

ഡബ്ലിൻ: ക്രാന്തി അയർലൻഡ് ഡബ്ലിൻ നോർത്ത് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ പ്രളയത്തിൽ തകർന്ന നിലമ്പൂരിനു കൈ താങ്ങായി ഫുട്ബോൾ മേള നടത്തുന്നു. കേരളത്തിൽ കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ നിലമ്പൂർ മേഖലയിൽ വീടുകൾ ന
ക്രാന്തി അയർലൻഡ് ഡബ്ലിൻ നോർത്ത് യൂണിറ്റ് ഫുട്ബോൾ ടൂർണമെന്‍റ്
ഡബ്ലിൻ: ക്രാന്തി അയർലൻഡ് ഡബ്ലിൻ നോർത്ത് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ പ്രളയത്തിൽ തകർന്ന നിലമ്പൂരിനു കൈ താങ്ങായി ഫുട്ബോൾ മേള നടത്തുന്നു. കേരളത്തിൽ കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ നിലമ്പൂർ മേഖലയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയുടെ ധനശേഖരണാർഥം നടത്തുന്ന ഏകദിന ഫുട്ബോൾ ടൂർണമെന്‍റിൽ അയർലൻഡിലെ വിവിധ ടീമുകൾ പങ്കെടുക്കും.

രണ്ട് വിഭാഗങ്ങളായി ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റ് മാർച്ച് 14 - നു(ശനി) ഡബ്ലിൻ എയർപോർട്ടിനു സമീപം ഉള്ള സോക്കർ ഡോമിലാണ് (D09 V8X ) നടക്കുക. ഓൾ അയർലൻഡ് അടിസ്ഥാനത്തിൽ ഏത് പ്രായക്കാർക്കും പങ്കെടുക്കാവുന്ന ഓപ്പൺ വിഭാഗത്തിലും 30 വയസിനു മുകളിൽ ഉള്ളവരുടെ വിഭാഗത്തിലും ഉള്ള ടീമുകളുടെ പ്രത്യേകം മത്സരങ്ങളാണ് നടക്കുക.

രാവിലെ 10.30 - ന് ഉദ്ഘാടനവും തുടർന്നു വാശിയേറിയ മത്സരങ്ങൾ 3 ഇൻഡോർ പിച്ചുകളിലായി നടക്കും. മേളയോട് അനുബന്ധിച്ചു ഇന്ത്യൻ ഫുഡ്‌ ഫെസ്റ്റും റാഫിൾ നറുക്കെടുപ്പും ഉണ്ടാകും. മേളയുടെ മുഴുവൻ ലാഭവും റീ ബിൽഡ് നിലബൂർ പദ്ധതിക്കായി ഉപയോഗപെടുത്തും.
പങ്കെടുക്കുന്ന ടീമുകൾക്ക് റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്.

വിവരങ്ങൾക്ക് : ജോൺ 0876521572 , അനൂപ് 0872658072, ബേസിൽ 0877568242, ജീവൻ 0863922830

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ