+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിട്ടീഷ് വ്യവസായികള്‍ക്ക് പ്രീതി പട്ടേലിലിന്‍റെ വിമര്‍ശനം

ലണ്ടന്‍: ബ്രിട്ടനിലെ വമ്പന്‍ വ്യവസായികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി പ്രീതി പട്ടേല്‍. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ചെലവും വൈദഗ്ധ്യവും കുറഞ്ഞ തൊഴിലാളികളെ ആശ്രയിക്കുന്ന വ്യവസായികള
ബ്രിട്ടീഷ് വ്യവസായികള്‍ക്ക് പ്രീതി പട്ടേലിലിന്‍റെ വിമര്‍ശനം
ലണ്ടന്‍: ബ്രിട്ടനിലെ വമ്പന്‍ വ്യവസായികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി പ്രീതി പട്ടേല്‍. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ചെലവും വൈദഗ്ധ്യവും കുറഞ്ഞ തൊഴിലാളികളെ ആശ്രയിക്കുന്ന വ്യവസായികള്‍ക്ക് ബ്രെക്സിറ്റോടെ മാറി ചിന്തിക്കേണ്ടി വരുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

ബ്രെക്സിറ്റ് ട്രാന്‍സിഷന്‍ സമയം കഴിയുന്നതോടെ യൂറോപ്യന്‍ യൂണിയന്‍ പൗരത്വമുള്ളവര്‍ക്ക് യുകെയില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടും. ഇതോടെ കൂടുതല്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ജോലി നല്‍കാന്‍ ബ്രിട്ടനിലെ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമാകുമെന്നും പ്രീതി പറയുന്നു.

ബ്രെക്സിറ്റ് പൂര്‍ത്തിയാകുന്നതോടെ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ നിന്നു മാറി നില്‍ക്കാന്‍ യുകെയ്ക്കു സാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ട്രാന്‍സിഷന്‍ സമയം കഴിയുന്ന ഡിസംബര്‍ അവസാനം വരെ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പാലിക്കാമെന്ന് ഉറപ്പേ യുകെ നല്‍കിയിട്ടുള്ളൂ.

അതേസമയം, നിയമങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രം ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബ്രെക്സിറ്റ് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ളേയും വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ