+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രെക്സിറ്റ്: യൂറോപ്യന്‍ നേതാക്കള്‍ പിന്‍മാറ്റ കരാര്‍ ഒപ്പുവച്ചു

ബ്രസല്‍സ്: യൂറോപ്യന്‍ കമ്മീഷന്‍റേയും കൗണ്‍സിലിന്‍റേയും മേധാവികള്‍ ~ ഉര്‍സുല വോന്‍ ഡെര്‍ ലെയനും ചാള്‍സ് മിച്ചലും ബ്രിട്ടന്‍ സമര്‍പ്പിച്ച ബ്രെക്സിറ്റ് പിന്‍മാറ്റ കരാറില്‍ ഒപ്പുവച്ചു.ജനുവരി 31 ആണ്
ബ്രെക്സിറ്റ്: യൂറോപ്യന്‍ നേതാക്കള്‍ പിന്‍മാറ്റ കരാര്‍ ഒപ്പുവച്ചു
ബ്രസല്‍സ്: യൂറോപ്യന്‍ കമ്മീഷന്‍റേയും കൗണ്‍സിലിന്‍റേയും മേധാവികള്‍ ~ ഉര്‍സുല വോന്‍ ഡെര്‍ ലെയനും ചാള്‍സ് മിച്ചലും ബ്രിട്ടന്‍ സമര്‍പ്പിച്ച ബ്രെക്സിറ്റ് പിന്‍മാറ്റ കരാറില്‍ ഒപ്പുവച്ചു.

ജനുവരി 31 ആണ് ബ്രെക്സിറ്റ് നടപ്പാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന തീയതി. ബ്രിട്ടന്‍റെ കരാര്‍ യൂണിയന്‍ അംഗീകരിച്ച സാഹചര്യത്തില്‍ കരാറില്ലാത്ത ബ്രെക്സിറ്റ് എന്ന ആശങ്ക ഏറെക്കുറെ അവസാനിച്ചു.

കരാറിനു വ്യാഴാഴ്ച തന്നെ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അംഗീകാരം നല്‍കിയിരുന്നു. ബുധനാഴ്ച യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ കരാര്‍ വോട്ടിനിടും.

ഈ വര്‍ഷം അവസാനം വരെയുള്ള ട്രാന്‍സിഷന്‍ കാലഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങള്‍ പിന്തുടരാമെന്ന് യുകെ ഉറപ്പു നല്‍കിയിട്ടുണ്ട്. ഭാവി ബന്ധം സംബന്ധിച്ച കരാറുകള്‍ 2021 ഓടെ പ്രാബല്യത്തില്‍ വരുത്താമെന്നാണ് പ്രതീക്ഷ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ