സൗത്താംപ്ടണ്‍: യുകെയിലെ ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ സൗതാംപ്ടണ്‍ - പോർട്ട്സ്മൗത് ബ്രാഞ്ച് റിപ്പബ്ലിക്ക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
ഇന്ത്യൻ ഭരണഘടനയുടെ സെക്കുലർ മൂല്യങ്ങൾ ഫാസിസ്റ്റു ഭരണകൂടത്താൽ ആക്രമിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യ മുട്ടുമടക്കില്ല നമ്മൾ നിശബ്ദരാകില്ല എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടു റിപ്പബ്ലിക്ക് ദിനം സൗത്താംപ്ടണിൽ ഭരണഘടനാ സംരക്ഷണ ദിനം ആയി ആചരിക്കകയാണ് .
ജനുവരി 26 ഞായറാഴ്ച രാവിലെ 11 മുതൽ 4 വരെ സൗത്താംപ്ടണിലെയും സമീപ പ്രദേശങ്ങളിയെയും മുഴുവൻ മലയാളി സമൂഹത്തെയും ഉൾപ്പെടുത്തി ഒരു കുടുംബസംഗമമായി നടത്താനാണ് സംഘാടകർ ഉദ്യേശിക്കുന്നത്. സമീക്ഷ യുകെയുടെ ബ്രാഞ്ചിലെ മെന്പർഷിപ് ക്യാന്പയിൻ പരിപാടികളും ഇതോടൊപ്പം ആരംഭിക്കും.
മഹത്തായ മലയാള പൈതൃകം വളർന്നു വരുന്ന തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാവാനും മാതൃഭാഷ പഠനം മാധുര്യമുള്ളതാക്കുവാനും വേണ്ടി ഒരു മലയാളം ഭാഷാപഠനകേന്ദ്രത്തിനു അന്നേ ദിവസം സൗത്താംപ്ടണിൽ തുടക്കം കുറിയ്ക്കുകയാണ് . എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മഹത്തായ ലക്ഷ്യത്തോടെ കേരള സർക്കാർ രൂപീകരിച്ച സംരംഭമാണ് മലയാളം മിഷൻ. ശരിയായ സിലബസ് പ്രകാരം മാതൃഭാഷ പഠിപ്പിക്കാനും അതുവഴി നമ്മുടെ തനതായ സംസ്കാരം പുതിയ തലമുറകളിലേയ്ക്ക് പകർന്നു നൽകാനും ഈ മഹത്തായ പദ്ധതിയിലൂടെ സാധിക്കുമെന്നത് യുകെയിൽ തന്നെ പലയിടങ്ങളിലും തെളിഞ്ഞു കൊണ്ടിരിക്കുകയാണ് .
പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം കൊടുക്കുന്നത് സമീക്ഷ യുകെ ദേശിയ വൈസ് പ്രസിഡന്റ് പ്രസാദ്, സമീക്ഷ ബ്രാഞ്ച് ഭാരവാഹികളായ രഞ്ജിഷ്, മിഥുൻ, അബി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘാടക സമിതിയാണ്.
ഈ സൗഹാർദ്ദ സദസിലേക്ക് യുകെയിലെ മുഴുവൻ മലയാളികളെയും കുടുംബസമേതം സംഘടകസമിതിക്കു വേണ്ടി ഭാരവാഹികൾ ക്ഷണിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്
ജോസ് : 07307086202
റെയ്നോൾഡ് : 07838653324