റോം: യൂറോപ്പിലെ ഏറ്റവും അനാരോഗ്യകരമായ നഗരങ്ങളുടെ മുൻനിരയിൽ ഇറ്റാലിയൻ തലസ്ഥാനമായ റോമും ഇടംപിടിച്ചു. ജിം അംഗത്വത്തിനുള്ള അമിത ഫീസ്, വായുവിന്റെ നിലവാരക്കുറവ്, ജീവിത നിലവാരത്തിലെ കുറവ് തുടങ്ങിയവയാണ് ഇതിന്റെ കാരണങ്ങൾ.
ആകെ 46 നഗരങ്ങളിൽ സർവേ നടത്തിയപ്പോൾ ആരോഗ്യവിഷയത്തിൽ റോമിനു കിട്ടിയ റാങ്ക് 42 ആണ്. റോമാനിയൻ തലസ്ഥാനം ബുക്കാറസ്റ്റും തുർക്കി തലസ്ഥാനം അങ്കാറയും താഴേക്കിടയിൽ റോമിനൊപ്പം. മോസ്കോ, ബാകു എന്നിവയാണ് അവസാന അഞ്ചിലെ മറ്റു അംഗങ്ങൾ.
ആരോഗ്യത്തെ ബാധിക്കുന്ന വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് റാങ്കിംഗ് തയാറാക്കിയിട്ടുള്ളത്. കാർബണ്‍ പുറന്തള്ളൽ ആയുർ ദൈർഘ്യം ഫ്രഷ് പഴങ്ങളുടെയും പച്ചക്കറികളുടെയും ലഭ്യത തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
റാങ്കിംഗിൽ ഉയർന്ന സ്ഥാനം ഡാനിഷ് തലസ്ഥാനമായ കോപ്പൻഹേഗനാണ്. വിയന്ന, ബേണ്‍, ഹെൽസിങ്കി, ബർലിൻ എന്നിവയാണ് ടോപ് ഫൈവിലെ മറ്റു നഗരങ്ങൾ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ