ഡബ്ലിൻ: ശാസ്ത്രാഭിരുചി, മാനവികത, സ്വതന്ത്ര ചിന്ത എന്നിവ പ്രചരിപ്പിക്കുന്നതിന് ലക്ഷ്യം വച്ചു പ്രവർത്തിക്കുന്ന എസൻസ് അയർലണ്ട് വീണ്ടും ഒരിക്കൽ കൂടി പ്രഭാഷണ പരന്പരയുമായി നിങ്ങളുടെ മുൻപിലേക്ക് എത്തുകയാണ്.
ഐറിഷ് മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പുതിയ ഒരു സംഘടനയാണ് ന്ധഎസൻസ് അയർലൻഡ് ന്ധ എങ്കിലും ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ വ്യത്യസ്തങ്ങളായ വിവിധ പരിപാടികളും, ശാസ്ത്രാവബോധം വളർത്തുന്ന സെമിനാറുകളും ഒക്കെയായി ഐറിഷ് മലയാളികളുടെ ബൗദ്ധിക മണ്ഡലത്തിൽ ഇതിനോടകം സ്ഥാനം പിടിച്ചിട്ടുണ്ട്.
അടുത്തനാളിൽ നടത്തിയിരുന്ന ന്ധക്യൂരിയോസിറ്റിന്ധ എന്ന പരിപാടി വരും തലമുറയിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് എത്രമാത്രം പങ്കുവഹിച്ചു എന്നുള്ളതിന്റെ ഒരു നേർസാക്ഷ്യം കൂടിയാണ് ന്ധറിഫ്ലക്ഷൻസ് 20ന്ധ എന്ന പരിപാടി. ക്യൂരിയോസിറ്റിയിൽ പങ്കെടുത്തു സമ്മാനം കരസ്ഥമാക്കിയ കാർത്തിക് ശ്രീകാന്ത് എന്ന 13 വയസുള്ള സ്കൂൾ വിദ്യാർത്ഥി "Consumerism and climate change " എന്ന വളരെ ഗഹനമായ ഒരു ശാസ്ത്ര വിഷയം അവതരിപ്പിക്കുന്നു എന്നത് വളരെ ജിജ്ഞാസയോടു കൂടിയാണ് ആളുകൾ കാത്തിരിക്കുന്നത്.
കൂടാതെ, ഡോ. സിതാര പവിത്രൻ 3-ഡി പ്രിൻറിംഗ് ടെക്നോളജി, ഡോ. സുചിത്ര ഡിസ്ലക്സിയ, ജോസ് ജോസഫ് മിഴികൾ ഉയർത്തുവിൻ, അക്സ കേജ്ഡ് (കൂട്ടിലടയ്ക്കപ്പെട്ടവർ), ബിനു ഡാനിയേൽ മരണമെത്തുന്ന നേരത്ത് എന്നി വിഷയങ്ങളിലും പ്രഭാഷണങ്ങൾ അവതരിപ്പിക്കും.
ഈ പരിപാടിയിൽ പങ്കെടുക്കുവാൻ എല്ലാവരെയും ഹാർദവമായി ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യം ആയിരിക്കും. മാർച്ച് 7 ശനിയാഴ്ച വൈകുന്നേരം 4.30 മുതൽ 9.30 വരെയാണ് ഈ പ്രഭാഷണ പരന്പര സംഘടിപ്പിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
087 9289885
087 2263917
റിപ്പോർട്ട്: ജെയ്സണ് ജോസഫ്