ലണ്ടൻ: ദശാബ്ദി പിന്നിട്ട യുക്മ ലണ്ടൻ നഗരത്തിൽ സംഘടിപ്പിക്കുന്ന വർണാഭമായ "ആദരസന്ധ്യ 2020'ന് ഇനി പത്തു ദിവസങ്ങൾ കൂടി മാത്രം ശേഷിച്ചിരിക്കെ, പരിപാടിയുടെ അവസാന ഘട്ട ഒരുക്കത്തിലാണ് സംഘാടകർ. ലോക മലയാളി സമൂഹത്തിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വ്യക്തിത്വങ്ങൾക്ക് യു കെ മലയാളികളുടെ ആദരവാകും "യുക്മ - അലൈഡ് ആദരസന്ധ്യ 2020'.
യുകെയിലെ പ്രബല ബിസിനസ് സംരംഭകരായ അലൈഡ് മോർട്ടഗേജ് സർവീസസ് മുഖ്യ പ്രായോജകരാകുന്ന ന്ധആദരസന്ധ്യ 2020ന്ധ നോർത്ത് ലണ്ടനിലെ എൻഫീൽഡിലുള്ള സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളജിൽ ഫെബ്രുവരി ഒന്നിന് അരങ്ങേറും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാപ്രതിഭകളുടെ മിന്നുന്ന പ്രകടനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടും. മൂന്നാമത്തെ തവണ യുക്മ നടത്തുന്ന "യുക്മ യു ഗ്രാന്റ് - 2019'ന്റെ നറുക്കെടുപ്പ് ന്ധആദരസന്ധ്യ 2020ന്ധ വേദിയിൽ വച്ചു നടത്തുന്നതാണ്.
യുക്മ പ്രസിഡന്റ് മനോജ്കുമാർ പിള്ള ചെയർമാനും ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനുമായുള്ള സമിതി ഉടൻതന്നെ പുരസ്കാര ജേതാക്കളുടെ പേരുവിവരങ്ങൾ പ്രഖ്യാപിക്കുമെന്ന് "ആദരസന്ധ്യ 2020' ഇവന്റ് ഓർഗനൈസർ അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു. ലോക പ്രവാസി മലയാളികൾക്കും മലയാള ഭാഷക്കും സംസ്കാരത്തിനും നൽകിയ സംഭാവനകളെ വിലയിരുത്തിക്കൊണ്ട് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള അഞ്ചു വ്യക്തികൾക്കും, യുകെ മലയാളി സമൂഹത്തിനും യുക്മയ്ക്കും നൽകിയ സംഭാവനകളെ അടിസ്ഥാനപ്പെടുത്തി അഞ്ച് യുകെ മലയാളികൾക്കുമാണ് പുരസ്കാരങ്ങൾ നൽകുന്നത്.
എഴുനൂറിൽപ്പരം ആളുകളെ ഉൾക്കൊള്ളുന്നതിനുള്ള സൗകര്യമുള്ള പ്രധാന ഹാളിൽ, മികവുറ്റ എൽ ഇ ഡി സ്ക്രീനിന്റെ അകന്പടിയോടെ ആണ് പരിപാടി അരങ്ങേറുക. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന പ്രോഗ്രാം രാത്രി എട്ടു വരെ നീണ്ടുനിൽക്കും. ന്ധആദരസന്ധ്യ 2020ന്ധന് പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. കൂടാതെ മുന്നൂറോളം കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗജന്യ പാർക്കിംഗ് സൗകര്യവും സെന്റ് ഇഗ്നേഷ്യസ് കോളേജിൽ ഉണ്ടായിരിക്കുന്നതാണ്.
ദൂര സ്ഥലങ്ങളിൽ നിന്നെത്തുന്നവരുടെ സൗകര്യാർഥം മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ലഭ്യമാക്കുന്ന ഫുഡ് സ്റ്റാളുകൾ ഉച്ചക്ക് പന്ത്രണ്ടു മുതൽ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും. യുക്മ കുടുംബാംഗങ്ങൾക്കും യു കെ മലയാളി കലാസ്നേഹികൾക്കും ഒത്തുചേർന്ന് ആഘോഷിക്കാൻ പറ്റുന്നവിധമാണ് "ആദരസന്ധ്യ 2020' വിഭാവനം ചെയ്തിരിക്കുന്നത്.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം:-
St.Ignatious College,
Turkey Street, Enfield,
London - EN1 4NP.