ലണ്ടൻ: ബ്രെക്സിറ്റിനുശേഷം ബ്രിട്ടന്റെ പുതിയ നിയന്ത്രണങ്ങളോട് വ്യവസായ~വാണിജ്യ സ്ഥാപനങ്ങൾ സഹകരിക്കണമെന്നും ബ്രിട്ടീഷ് ധനകാര്യമന്ത്രി സാജിദ് ജാവേദ്.
ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ യൂണിയൻ ചട്ടങ്ങൾ ബ്രിട്ടൻ പിന്തുടരുമെന്നു പ്രതീക്ഷിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ജനുവരി 31~നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് പിരിയുക.
ഭക്ഷ്യവില വർധനയ്ക്കും തൊഴിലില്ലായ്മയ്ക്കും ബ്രെക്സിറ്റ് കാരണമായേക്കുമെന്നും ഫിനാൻഷ്യൽ ടൈംസിനു നൽകിയ അഭിമുഖത്തിൽ ജാവേദ് വ്യക്തമാക്കി. ബ്രെക്സിറ്റിനു ശേഷവും യൂറോപ്യൻ യൂണിയൻ ചട്ടങ്ങളനുസരിച്ച് മുന്നോട്ടുപോകുന്ന ഉൽപാദകരെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
ബ്രിട്ടൻ യൂണിയനിൽനിന്ന് പിരിയാൻ തയാറെടുക്കുകയാണെന്ന് 2016 മുതൽതന്നെ അവർക്കു മനസിലായതാണ്. ബ്രെക്സിറ്റ് എല്ലാ വ്യവസായങ്ങൾക്കും നേട്ടമുണ്ടാക്കുമെന്നു പറയാനാവില്ല. ചിലർക്ക് പ്രതികൂലമാകും. ബ്രെക്സിറ്റിനുശേഷം യൂണിയനുമായി ഒന്നിച്ചുപോകില്ല. അവരുടെ നിയമങ്ങൾ അനുസരിക്കുകയോ ഏക വിപണിയുടെയോ കസ്ററംസ് യൂണിയന്റെയോ ഭാഗമാകില്ല. നടപടികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നും സാജിദ് ജാവേദ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ