ലോസേൻ: ലോക നേതാക്കൾ പങ്കെടുക്കുന്ന ദാവോസ് ഉച്ചകോടിക്കു മുന്നോടിയായി സ്വിറ്റ്സർലൻഡിലെ ലോസേനിൽ ആയിരക്കണക്കിനാളുകൾ പങ്കു ചേർന്ന പ്രകടനത്തിൽ സ്വീഡിഷ് കൗമാര കാലാവസ്ഥാ ആക്റ്റിവിസ്ററ് ഗ്രെറ്റ തേൻബർഗും അണിചേർന്നു.
കാലാവസ്ഥാ സംരക്ഷണത്തിനുള്ള യഥാർഥ നടപടികൾ ഈ പതിറ്റാണ്ടിലും ഒരു സർക്കാരും സ്വീകരിച്ചു കാണുന്നില്ലെന്ന് ഗ്രെറ്റ. കൂടുതലായും കൗമാരക്കാർ പങ്കെടുത്ത പ്രകടനത്തിൽ വൻ വരവേൽപ്പാണ് ഗ്രെറ്റയ്ക്കു ലഭിച്ചത്.
ഇതു വെറും തുടക്കമാണ്. ശരിയായത് നിങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ, അതു ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു~ ലോക നേതാക്കളോടായി ഗ്രെറ്റ പറഞ്ഞു. ദാവോസ് ഉച്ചകോടിയെ ഗ്രെറ്റയും അഭിസംബോധന ചെയ്യുന്നുണ്ട്.
ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക മീറ്റിംഗ് ജനുവരി 21 മുതൽ 24 വരെയാണ് നടക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ