ബേണ്‍: സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭക്ഷ്യോൽപാദന കന്പനി നെസ്റ്റിലെ പുനരുപയോഗിക്കാവുന്ന പ്ളാസ്ററിക്കിന്റെ മേഖലയിൽ രണ്ടു ബില്യൻ സ്വിസ് ഫ്രാങ്ക് നിക്ഷേപം നടത്താൻ തീരുമാനിച്ചു. വിർജിൻ പ്ളാസ്റ്റിക്കിനു ബദൽ സംവിധാനം കണ്ടെത്തുകയാണ് ലക്ഷ്യം.
പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പുനരുപയോഗിക്കാവുന്നവയാക്കി മാറ്റുക എന്നതാണ് കന്പനിയുടെ ലക്ഷ്യം. 2025നുള്ളിൽ ഇതിനുള്ള ലാഭകരമായ മാർഗം കണ്ടെത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
റീസൈക്ലിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കന്പനികളിൽ 250 മില്യൻ ഫ്രാങ്കിന്റെ നിക്ഷേപം നടത്താനും നെസ്റ്റ്ലെ തീരുമാനിച്ചു കഴിഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ