+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെക്കന്‍ യൂറോപ്പില്‍ പുകമഞ്ഞ് കനക്കുന്നു

റോം: തെക്കന്‍ യൂറോപ്യന്‍ നഗരങ്ങള്‍ വര്‍ധിച്ചു വരുന്ന പുകമഞ്ഞ് കാരണം ബുദ്ധിമുട്ടുന്നു. ഇതു കാരണം ഇറ്റലിയില്‍ റോം അടക്കം പ്രധാന നഗരങ്ങളിലെല്ലാം ഡീസല്‍ വാഹനങ്ങള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്തി
തെക്കന്‍ യൂറോപ്പില്‍ പുകമഞ്ഞ് കനക്കുന്നു
റോം: തെക്കന്‍ യൂറോപ്യന്‍ നഗരങ്ങള്‍ വര്‍ധിച്ചു വരുന്ന പുകമഞ്ഞ് കാരണം ബുദ്ധിമുട്ടുന്നു. ഇതു കാരണം ഇറ്റലിയില്‍ റോം അടക്കം പ്രധാന നഗരങ്ങളിലെല്ലാം ഡീസല്‍ വാഹനങ്ങള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്തി.

തിരക്കേറിയ സമയങ്ങളില്‍ വാന്‍, മോട്ടോര്‍ബൈക്ക് എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്നു ദിവസത്തേക്കാണ് നിരോധന ഉത്തരവ്. പത്തു ലക്ഷത്തോളം വാഹനങ്ങളെ ഇതു ബാധിക്കും.

ബോസ്നിയ-ഹെര്‍സഗോവിനയില്‍ സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ ഗ്യാസ് മാസ്കുകള്‍ ധരിച്ച് പ്രകടനം നടത്തി. ഈ സാഹചര്യം സ്മോഗ് അടിയന്തരാവസ്ഥയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍.

യൂറോപ്പില്‍ ആകമാനം ഇപ്പോള്‍ ശൈത്യ കാലമാണെങ്കിലും പല രാജ്യങ്ങളിലും ശൈത്യത്തിന്‍റെ അവസ്ഥ വ്യത്യസ്തമാണ്. ജര്‍മനിയിലെ പലയിടങ്ങളിലും ശൈത്യത്തിന്‍റെ ശക്തി കുറഞ്ഞിരിക്കുകകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ