+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കവൻട്രി കേരള കമ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം വർണാഭമായി

കവൻട്രി, ലണ്ടൻ: കവൻട്രി കേരള കമ്മ്യൂണിറ്റി ക്രിസ്മസ് ന്യൂ ഇയർ ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജനുവരി 4 നു വിലെൻഹാൽ സോഷ്യൽ ക്ലബിൽ നടന്ന ആഘോഷ പരിപാടികൾ കരോൾഗാന മത്സരങ്ങളോടെ ആരംഭിച്ചു. യേശു
കവൻട്രി കേരള കമ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം വർണാഭമായി
കവൻട്രി, ലണ്ടൻ: കവൻട്രി കേരള കമ്മ്യൂണിറ്റി ക്രിസ്മസ് ന്യൂ ഇയർ ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജനുവരി 4 നു വിലെൻഹാൽ സോഷ്യൽ ക്ലബിൽ നടന്ന ആഘോഷ പരിപാടികൾ കരോൾഗാന മത്സരങ്ങളോടെ ആരംഭിച്ചു.

യേശു ദേവന്‍റെ ജനനത്തിൻ‌റെ അവിസ്മരണീയ മുഹൂർത്തങ്ങൾ ബിജു യോഹന്നാന്‍റെ നേറ്റിവിറ്റിയിലൂടെ സ്റ്റേജിൽ അരങ്ങേറിയപ്പോൾ നിറഞ്ഞ കര ഘോഷം. നടന്ന ആഘോഷത്തിൽ പങ്കെടുത്തത് അഞ്ഞുറിൽ അധികം പേരാണ് .35 ഇൽ അധികം വിസ്‍മയിപ്പിക്കുന്ന കലവിരുന്നും യുക്‌മ വിജയികളുടെ നയന മനോഹരമായ കലാപ്രകടനങ്ങളും എൽ ഈ ഡി വാളും കൂടിച്ചേർന്നപ്പോൾ പരിപാടികൾക്ക് പുതിയ ശോഭ പകർന്നു. കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസ് ,സോളോ സോംഗ്, സ്‌കിറ്റ്,ക്രിസ്ത്മസ് ഗാനങ്ങൾ , ഗാന മേള സാന്താക്ലോസിന്റെ സന്ദർശനം എന്നിവ ആഘോഷത്തിന്‍റെ ഭാഗമായിരുന്നു.

റാഫിൾ ടിക്കറ്റിലെ വിജയികൾക്ക് വൈവിധ്യ മാർന്ന സമ്മാനങ്ങൾ നൽകി. അനുഗ്രഹീത ഗായകരായ സ്റ്റീഫൻ കുര്യാക്കോസിന്‍റേയും ഹരീഷ് പാലയുടെയും നേതൃത്വത്തിൽ അരങ്ങേറിയ സംഗീതവിരുന്ന് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

വയനാട് പ്രളയ ദുരിത ഭവന നിർമാണ ഫണ്ടിലേക്കുള്ള നൂറു പൗണ്ട് സംഭാവന സി കെ സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജൈമോൻ മാത്യു ചടങ്ങിൽ പ്രസിഡന്‍റ് ജോൺസൺ പി യോഹന്നാന് കൈമാറി.

ആഘോഷ പരിപാടികൾ സികെസി സെക്രട്ടറി ബിനോയ് തോമസ് ഉദ്ഘാടനം ചെയ്‌തു.പ്രസിഡന്‍റ് ജോൺസൻ പി യോഹന്നാൻ മുഖ്യ പ്രഭാഷണം നടത്തി . ജോയിന്‍റ് ട്രഷറർ ശിവപ്രസാദ് നന്ദി പറഞ്ഞു. ആഘോഷ പരിപാടികൾക്ക് ട്രഷറർ സാജു പള്ളിപ്പാടൻ, വൈസ് പ്രസിഡന്‍റ് ജേക്കബ് സ്റ്റീഫൻ, ജോയിന്‍റ് സെക്രെട്ടറി രാജു ജോസഫ് എന്നിവർ നേതൃത്വം നൽകി.