+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ചസ്റ്ററിലെ പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് ഇത് അനുഗ്രഹീത മുഹൂർത്തം

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ഇടവക സ്വന്തമായി ദേവാലയം വാങ്ങിയതിന്‍റെ സന്തോഷത്തിലും ആഹ്ളാദത്തിലുമാണ്. പരിശുദ്ധ സഭയും ഇടവകയും യു കെയിൽ സ്വന്തമാക്കുന്ന രണ്ടാമത്തെ ദേവാലയം
മാഞ്ചസ്റ്ററിലെ പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് ഇത് അനുഗ്രഹീത മുഹൂർത്തം
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ഇടവക സ്വന്തമായി ദേവാലയം വാങ്ങിയതിന്‍റെ സന്തോഷത്തിലും ആഹ്ളാദത്തിലുമാണ്. പരിശുദ്ധ സഭയും ഇടവകയും യു കെയിൽ സ്വന്തമാക്കുന്ന രണ്ടാമത്തെ ദേവാലയം ആണിത്.

2020 ജനുവരി 12 ന് ഇടവക പെരുന്നാളിനോടനുബന്ധിച്ചു വിശുദ്ധ മൂന്നിേന്മേൽ കുർബാനക്ക് യുകെ പാത്രിയാർക്കൽ വികാരി ഡോ. മാത്യൂസ് മോർ അന്തീമോസ് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ഗീവർഗീസ് തണ്ടായത്ത്, സഹ വികാരി ഫാ. എൽദോസ് വട്ടപ്പറന്പിൽ എന്നിവർ സഹകാർമികരായിരുന്നു. തുടർന്നു നടന്ന പെരുന്നാൾ റാസ, നേർച്ചസദ്യ, പൊതുസമ്മേളനം എന്നിവ പെരുന്നാൾ അനുഗ്രഹകരമാക്കി.

പൊതു സമ്മേളനത്തിൽ പുതുതായി വാങ്ങിയ പള്ളിയുടെ താക്കോൽ ആംഗ്ലിക്കൻ സഭയുടെ പ്രീസ്റ്റ് ഇൻ ചാർജ് വിവിയൻ മാസ്റ്റേഴ്സിൽ നിന്ന് മാത്യൂസ് മോർ അന്തീമോസ് തിരുമേനി ഏറ്റുവാങ്ങി. വികാരി, സഹ വികാരി, വൈസ് പ്രസിഡന്‍റ് ജേക്കബ് കോശി, ഇടവക സെക്രട്ടറി ബിജോയ് എലിയാസ്, പള്ളി ട്രസ്റ്റി ആഷൻ പോൾ, കൗണ്‍സിൽ അംഗം സാജു പാപ്പച്ചൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടവക അംഗങ്ങൾ, ആംഗ്ലിക്കൻ സഭ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്നു താക്കോൽ തിരുമേനി മാനേജിംഗ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു

പുതിയ ദേവാലയം യാക്കോബായ സുറിയാനി സഭയുടെ ആരാധനക്ക് വേണ്ടുന്ന വിധത്തിലേക്ക് മാറ്റങ്ങൾ വരുത്തുവാനുള്ള പണികൾക്കു തുടക്കം കുറിക്കുകയും ചെയ്തു. ദൈവം ഒരുക്കിയ ഈ അനുഗ്രഹ നിമിഷം ഇടവക ജനങ്ങളുടെ പ്രാർഥനയുടെയും കൂട്ടായ പരിശ്രമത്തിന്‍റെയും ഫലമാണ് എന്നും ഈ ഒത്തൊരുമയിൽ താൻ അഭിമാനം കൊള്ളുന്നു എന്നും ഡോ. മാത്യൂസ് മോർ അന്തീമോസ് പറഞ്ഞു.

പരിശുദ്ധ സഭ ഇന്ന് ഏറ്റവും വേദനയിലൂടെ കടന്നു പോകുന്ന കാലഘട്ടമാണ്. എന്നാൽ ദൈവത്താൽ അസാധ്യമായിട്ട് ഒന്നും ഇല്ല. ദൈവം തന്പുരാൻ നമ്മുടെ മുന്പിൽ പുതിയ വഴികൾ തുറന്നുതരും എല്ലാവരുംമുട്ടിപ്പായി പ്രാർഥിക്കണം - തിരുമേനി ഉദ്ബോധിപ്പിച്ചു.

പുതിയ ദേവാലയത്തിന്‍റെ പുതുക്കി പണികൾ പൂർത്തിയാകുന്നതോടെ വിപുലമായ ആഘോഷങ്ങളോടെ മൂറോൻ കൂദാശ നടത്തപ്പെടും.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ