+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോൾവേയിൽ ജിഐസിസി ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഉജ്ജ്വലമായി

ഗോൾവേ, അയർലൻഡ്: ഇന്ത്യൻ കൽച്ചറൽ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഗോൾവെയിൽ ക്രിസ്മസും ന്യൂ ഇയർ സംയുക്തമായി ആഘോഷിച്ചു. പരസ്പരം സംവാദിക്കാനും ബന്ധങ്ങൾ നിലനിർത്തുന്നതിനും ഒരു സമൂഹമായി ഒറ്റകെട്ടായി നി
ഗോൾവേയിൽ ജിഐസിസി  ക്രിസ്മസ്  ന്യൂ ഇയർ ആഘോഷം ഉജ്ജ്വലമായി
ഗോൾവേ, അയർലൻഡ്: ഇന്ത്യൻ കൽച്ചറൽ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഗോൾവെയിൽ ക്രിസ്മസും ന്യൂ ഇയർ സംയുക്തമായി ആഘോഷിച്ചു.

പരസ്പരം സംവാദിക്കാനും ബന്ധങ്ങൾ നിലനിർത്തുന്നതിനും ഒരു സമൂഹമായി ഒറ്റകെട്ടായി നിലകൊള്ളുന്നതിനും ജിഐസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ആഘാഷങ്ങളെ ഗോൾവേ നിവാസികൾ എപ്പോഴും നിറഞ്ഞ മനസോടെ സ്വീകരിക്കാറുണ്ട്. ‌

മതത്തിന്‍റെയും പ്രാദേശികതയുടെയും പേരിൽ സമൂഹത്തെ വിഘടിപ്പിച്ചു മുതലെടുപ്പു നടത്താൻ ഇക്കാലത്തു നടത്തപെടുന്ന കുൽസിത പ്രവർത്തനങ്ങളെ പ്രവാസികൾ തള്ളിക്കളഞ്ഞുകൊണ്ടു സാഹോദര്യ മനോഭാവത്തോടെ ഒത്തുചേരലുകൾക്കും പങ്കാളിത്തത്തിനും പ്രാധാന്യം നൽകി ആഘോഷിക്കാൻ തയാറാകുന്നത് പ്രശംസനീയമാണ്.

വൈകുന്നേരം നാലിന് ആരംഭിച്ച ആഘോഷങ്ങൾ ഗോൾവേ സിറ്റി വെസ്റ്റ് കൗൺസിലർ ജോൺ കൊണോലി, ജിസിസി പ്രസിഡന്‍റ് ജോസഫ് തോമസ് , സെക്രട്ടറി റോബിൻ ജോസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗോൾവേ സിറ്റി മേയർ മൈക്ക് കബാർഡ് മുഖ്യാതിഥിയായിരുന്നു.

വിവിധ കലാകാരൻമാർ അണിയിച്ചൊരുക്കിയ നൃത്ത നൃത്യങ്ങളും ഒഡീസി , ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് എന്നിവയും സാന്‍റയുടെ വരവും സൗൽബീറ്റ്‌സ് അയർലൻഡ് ഒരുക്കിയ ഗാനമേളയും ആഘോഷത്തിനു മാറ്റു കൂട്ടി.

മികച്ച സംഘാടനത്താലും അവതരണത്താലും GICC ക്രിസ്‌മസ് ആൻഡ് ന്യൂ ഇയർ സെലിബ്രേഷൻ ഏവർക്കും വേറിട്ടൊരു അനുഭവം സമ്മാനിച്ചു. റോയൽ കാറ്ററേഴ്സ് തയാറാക്കിയ വിഭവ സമൃദ്ധമായ ഡിന്നറോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ