സ്റേറാക്ക്ഹോം: സ്വീഡനിൽ 2018ലേതിനെ അപേക്ഷിച്ച് 2019ൽ വർക്ക് പെർമിറ്റിന് അപേക്ഷിച്ച വിദേശികളുടെ എണ്ണത്തിൽ വർധന. കുറച്ചു വർഷങ്ങളായി ഈ പ്രവണതയാണ് കണ്ടു വരുന്നത്.
59,307 വർക്ക് പെർമിറ്റ് അപേക്ഷകലാണ് കഴിഞ്ഞ വർഷം ലഭിച്ചത്. ഇതിൽ 52,547 എണ്ണത്തിന്റെ കാര്യത്തിൽ തീരുമാനമായി. എന്നാൽ, തീരുമാനമായവയുടെ എണ്ണത്തിൽ, 2017ൽ സമർപ്പിച്ച അപേക്ഷകളും ഉൾപ്പെടുന്നു.
2020 തുടങ്ങുന്പോൾ 16,330 പേർ പഴയ അപേക്ഷകളിൽ തീരുമാനം കാത്തിരിക്കുന്നുണ്ട്. 42,095 അപേക്ഷകളാണ് കഴിഞ്ഞ വർഷം അംഗീകരിക്കപ്പെട്ടത്. ഇതിൽ 9226 എണ്ണം ലഭിച്ചിരിക്കുന്നത് സർട്ടിഫൈഡ് എംപ്ളോയേഴ്സിനു കീഴിൽ ജോലി ചെയ്യുന്നവർക്കാണ്. ഇങ്ങനെയുള്ള സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നവരുടെ വർക്ക് പെർമിറ്റ് അപേക്ഷ ഇരുപതു ദിവസത്തിനുള്ളിൽ പരിഗണിക്കപ്പെടും.
2019 അവസാനത്തോടെ സ്വീഡനിൽ ആകെ 29,000 ഓളം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 13,000 പേർ ഇന്ത്യൻ വംശജരും (പിഐഒകൾ) 15,000 അധികം പ്രവാസി ഇന്ത്യക്കാരുമാണ്, നോർവേയിൽ 20,018 ഇന്ത്യക്കാരുണ്ട്. (12,300 പിഐഒകളും 7,718 എൻആർഐകളും)
ഐറ്റി മേഖലയിലും മറ്റു സാങ്കേതിക മേഖലയിലേക്കും ഇന്ത്യയിൽ നിന്നുള്ള വിദഗ്ധർ ബ്ലൂ കാർഡ് വിസയിൽ ഇവിടേയ്ക്ക് കുടിയേറുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ