എയ്ൽസ്ഫോർഡ്: സെന്റ് പാദ്രെ പിയോ മിഷനിലെ വിശ്വാസസമൂഹത്തിന് ഇത് അഭിമാനമുഹൂർത്തം. പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷണത്താൽ അനുഗ്രഹീതമായ എയ്ൽസ്ഫോർഡിലെ വിശുദ്ധഭൂമിയിൽ 2019 ജനുവരിയിൽ തുടക്കം കുറിച്ച മിഷന്റെ പ്രവർത്തനങ്ങൾക്ക് ഒരു വർഷത്തിന്റെ ഫലസമൃദ്ധി.
മിഷന്റെ ഇടവകദിനവും സണ്‍ഡേ സ്കൂൾ വാർഷികവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും പ്രൗഢോജ്വലമായി നടത്തപ്പെട്ടു. ജനുവരി 5 ഞായറാഴ്ച എയ്ൽസ്ഫോർഡ് ഡിറ്റണ് കമ്യൂണിറ്റി സെന്ററിൽ ഉച്ചകഴിഞ്ഞ് 1.30ന് മിഷൻ ഡയറക്ടർ റവ. ഫാ. ടോമി എടാട്ടിന്റെ കാർമികത്വത്തിൽ ആരംഭിച്ച വിശുദ്ധ കുർബാനയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ട്രസ്റ്റി ജോഷി ജോസഫ് സ്വാഗതം ആശംസിച്ചു. ഫാ. ടോമി എടാട്ട് തിരി തെളിയിച്ചു ആഘോഷപരിപാടികൾ ഒൗദ്യോഗികമായി ഉദ്ഘടനം ചെയ്തു. ട്രസ്റ്റി ജോബി ജോസഫ്, സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ലാലിച്ചൻ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പൊതുയോഗത്തിനുശേഷം സണ്ഡേസ്കൂൾ അധ്യാപകർ ചേർന്ന് ആലപിച്ച പ്രാർഥനാഗാനത്തോടുകൂടി വാർഷികകഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് ഹെഡ്മാസ്റ്റർ ലാലിച്ചൻ ജോസഫ് സണ്‍ഡേസ്കൂളിന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സണ്ഡേസ്കൂൾ കുട്ടികളെ പ്രായപരിധി അനുസരിച്ചു നാലു ഗ്രൂപ്പുകളായി തിരിച്ചാണ് കലാപരിപാടികൾ നടത്തിയത്. സോളോ സോംഗ്, ഗ്രൂപ്പ് സോംഗ്, ആക്ഷൻ സോംഗ്, മോണോ ആക്റ്റ്. ഒറേഷൻ, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ബൈബിൾ സ്കിറ്റ്, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ ഇനങ്ങളിൽ 25 ലധികം പരിപാടികളാണ് ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ വേദിയിൽ അവതരിപ്പിച്ചത്. വേദിയിൽ കുട്ടികളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കുവാൻ അധ്യാപകർക്കു സാധിച്ചു എന്നത് പ്രശംസാർഹമാണ്. കുട്ടികളുടെ പരിപാടികൾക്ക് ലാലിച്ചൻ ജോസഫ്, ജോസഫ് കരുമത്തി, ജിൻസി ബിനു, സണ്ഡേസ്കൂൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
സണ്ഡേസ്കൂൾ വാർഷികാഘോഷങ്ങൾക്കുശേഷം എവർഗ്രീൻ മെലഡീസ് എയ്ൽസ്ഫോർഡ് അവതരിപ്പിച്ച ഗാനമേള അരങ്ങേറി. ബാബു, ജോബി, പദ്മകുമാർ, ജിനു, ഷൈനി, റിൻസി, ഡെൻസി, ജിസ്ന, ക്രിസ്റ്റി, മെലെനി, ജ്യുവൽ എന്നിവരടങ്ങുന്ന വലിയ ഗായകനിരയാണ് സദസിനെ സംഗീതസാന്ദ്രമാക്കിയത്. ഗാനമേളയോടൊപ്പം മുതിർന്നവരും കുട്ടികളും അണിനിരന്ന സിനിമാറ്റിക് ഡാൻസ്, വിമൻസ് ഫോറം അവതരിപ്പിച്ച കിച്ചൻ ഓർക്കസ്ട്ര, കോമഡി സ്കിറ്റ് എന്നിവ ഏറെ പ്രശംസ പിടിച്ചു പറ്റി. ട്രസ്റ്റി അനൂപ് ജോണിന്റെ നേതൃത്വത്തിലാണ് മുതിർന്നവരുടെ കലാപരിപാടികൾ അരങ്ങേറിയത്.
കലാപരിപാടികൾക്കുശേഷം അക്കാഡമിക് അവാർഡ്, അറ്റൻഡൻസ്, ബൈബിൾ കലോത്സവത്തിൽ വിവിധ തലങ്ങളിൽ വിജയികളായവർ, പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയവർ, അൾത്താര ബാല·ാർ, എന്നിവർക്കുള്ള സമ്മാനങ്ങൾ ഫാ. ടോമി എടാട്ട് വിതരണം ചെയ്തു. കൂടാതെ കഴിഞ്ഞ ഒരുവർഷക്കാലം സ്തുത്യർഹമായ സേവനം കാഴ്ചവച്ച ദേവാലയ ശുശ്രൂഷി ജോസുകുട്ടിയെയും, ട്രസ്റ്റിയും ഗായകസംഘത്തിന്റെ ലീഡറുമായ ജോബിയെയും പ്രത്യേകം അനുമോദിക്കുകയും സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. പൗരോഹിത്യ സ്വീകരണത്തിന്റെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന മിഷൻ ഡയറക്ടർ റവ. ഫാ. ടോമി എടാട്ടിന് മിഷനിലെ കുടുംബാംഗങ്ങൾ ഏവരും ഒന്നുചേർന്ന് അനുമോദനങ്ങൾ അർപ്പിച്ചു. വിമൻസ് ഫോറം പ്രസിഡന്റ് ഓമന ലിജോ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
മിഷനിലെ കുടുംബാംഗങ്ങൾ പാകം ചെയ്ത് എത്തിച്ച രുചികരമായ വിഭവങ്ങൾ ചേർത്തൊരുക്കിയ സ്നേഹവിരുന്നോടുകൂടി ആഘോഷങ്ങൾക്ക് സമാപനമായി.
റിപ്പോർട്ട്: ബിനു ജോർജ്