ബർമിംഗ്ഹാം: പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കണ്‍വൻഷനായി ബർമിംഗ്ഹാം ബഥേൽ സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി. നവസുവിശേഷവൽക്കരണത്തിന് വിവിധ ഭാഷാ ദേശങ്ങളിലേക്ക് കടന്നു കയറുകയെന്ന തീരുമാനവും, തന്നിൽ അർപ്പിതമായിരിക്കുന്ന ദൈവിക നിയോഗവും പ്രഘോഷിച്ചുകൊണ്ട് ഫാ. സോജി ഓലിക്കൽ ഇത്തവണ കണ്വൻഷൻ നയിക്കും.
താൻ സ്വപ്നം കാണുന്ന നവസുവിശേഷവൽക്കരണത്തിന്റെ യാഥാർഥ്യത്തിനായി സഹനമെന്ന പരിചയാലും സ്നേഹമെന്ന വാളാലും ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തുമാർഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സോജിയച്ചൻ നയിക്കുന്ന കണ്വൻഷൻ ജനുവരി 11 ശനിയാഴ്ച നടക്കുന്പോൾ അച്ചന്റെ ശുശ്രൂഷാ ദൗത്യത്തിന് പൂർണ പിന്തുണയേകി ഫെബ്രുവരി മാസ കണ്വൻഷൻ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവും സെഹിയോൻ അഭിഷേകാഗ്നി മിനിസ്ട്രികളുടെ സ്ഥാപകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കും.
രണ്ടായിരത്തി ഇരുപതിൽ ലോകസുവിശേഷവൽക്കരണത്തിന് പുതിയ മാർഗവും ദിശാബോധവും ലക്ഷ്യമാക്കിയുള്ള സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെയും ഫാ. സോജി ഓലിക്കലിന്റെയും പരിശുദ്ധാത്മ കൃപയാലുള്ള ജൈത്രയാത്രയുടെ തുടക്കമായിക്കൊണ്ടാണ് പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കണ്വൻഷൻ 11ന് ബർമിംഗ്ഹാമിൽ നടക്കുക .
ആഴമാർന്ന ദൈവികസ്നേഹത്തിന്റെ മാധുര്യം നേരിട്ടനുഭവവേദ്യമാകുന്ന ദേശ, ഭാഷാ വ്യത്യാസമില്ലാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കണ്‍വൻഷനിൽ
സീറോ മലങ്കര സഭയുടെ ആത്മീയ നേതൃത്വം റവ. ഫാ. തോമസ് മടുക്കുംമൂട്ടിൽ ഇത്തവണ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു സന്ദേശം നൽകും.
സെഹിയോൻ അഭിഷേകാഗ്നി മിനിസ്ട്രികളുടെ പ്രമുഖ വചന ആത്മീയ വചന ശുശ്രൂഷകരായ ബ്രദർ ജോസ് കുര്യാക്കോസ് , ആഴമാർന്ന ദൈവ കരുണയുടെ സുവിശേഷവുമായി രജനി മനോജ് , ഷെറിൽ ജോണ്‍ എന്നിവരും ഇത്തവണ വചനവേദിയിലെത്തും .
ക്രിസ്മസിനെ മുൻനിർത്തിയുള്ള ലിറ്റിൽ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ് . കിംഗ്ഡം റെവലേറ്റർ മാഗസിൻ സൗജന്യമായും നൽകിവരുന്നു .
കണ്‍വെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും ജനുവരി 11ന് നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ് :
ബഥേൽ കണ്വെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംഗ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക്;
ജോണ്സൻ +44 7506 810177
അനീഷ്.07760254700
ബിജുമോൻ മാത്യു 07515 368239
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478
റിപ്പോർട്ട്: ബാബു ജോസഫ്