നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം താത്ക്കാലികമായി നിർത്തി വയ്ക്കേണ്ടി വന്നതായി റിപ്പോർട്ടുകൾ. ചിത്രീകരണത്തിനിടെ സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ കാലിനു പരിക്കേറ്റതു മൂലമാണ് ചിത്രീകരണം നിർത്തിവയ്ക്കേണ്ടി വന്നത്.
ചിത്രത്തിൽ മോഹൻലാൽ ഇത്തിക്കരപ്പക്കിയുടെ വേഷത്തിലെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ചിത്രം ഇതിനകം വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. സഞ്ജയ്-ബോബി തിരക്കഥയെഴുതുന്ന ചിത്രം നിർമിക്കുന്നത് ഗോകുലം ഗോപാലനാണ്.