ലണ്ടൻ: യുഎസ് ഡ്രോണ്‍ ആക്രമണത്തിൽ വധിച്ച ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയെ ന്ധഭീകരൻ’ എന്നു വിശേഷിപ്പിക്കുന്നതു ശരിയല്ലെന്ന് ബ്രിട്ടനിലെ പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ.
അമേരിക്ക സുലൈമാനിയെ വധിച്ചത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സുലൈമാനി ഭീഷണിയായിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ നിരത്തണമെന്നാവശ്യപ്പെട്ട് നേരത്തേ കോർബിൻ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കത്തയച്ചിരുന്നു.
ന്ധഹൗസ് ഓഫ് കോമണ്‍സിലും’ ഇദ്ദേഹം വധത്തെ അപലപിച്ചു. കഴിഞ്ഞ ദിവസം ന്ധസ്കൈ ന്യൂസി’നോട് സംസാരിക്കവെ, സുലൈമാനിക്ക് ഭീകരതയുമായി ബന്ധമുണ്ടെന്ന് കരുതുന്നുണ്ടോ എന്ന് കോർബിനോട് നാലു തവണ ചോദിച്ചപ്പോഴും അദ്ദേഹം ഉണ്ട് എന്നു പറഞ്ഞില്ല. മാത്രമല്ല, ഇറാഖിൽനിന്ന് എല്ലാ വിദേശ സൈന്യങ്ങളും പോകുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ